അ​ന​ന്തു വ​ധം : തു​ട​ര​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ കോ​ട​തി ഉ​ത്ത​ര​വ്
Monday, November 30, 2020 11:36 PM IST
തി​രു​വ​ന​ന്ത​പു​രം: കൊ​ഞ്ചി​റ​വി​ള സ്വ​ദേ​ശി അ​ന​ന്തു ഗി​രീ​ഷി​നെ മ​യ​ക്കു​മ​രു​ന്ന് ല​ഹ​രി​യി​ൽ മ​ർ​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ന്‍റെ തു​ട​ര​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ കോ​ട​തി നി​ർ​ദേ​ശം. കൊ​ല​പാ​ത​കം ന​ട​ന്ന 70 ദി​വ​സ​ത്തി​നു​ള്ളി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് പ​ത്തു മാ​സം ക​ഴി​ഞ്ഞി​ട്ടും തു​ട​ര​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ക​ഴി​യാ​ത്ത​ത് എ​ന്തു​കൊ​ണ്ടെ​ന്ന് കോ​ട​തി ആ​രാ​ഞ്ഞു.​
ഈ മാ​സം അ​വ​സാ​നം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി.​തി​രു​വ​ന​ന്ത​പു​രം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി കെ.​ബാ​ബു​വി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്. കേ​സ് വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്ര​മു​ള്ള​പ്പോ​ഴാ​ണ് അ​ന്വേ​ഷ​ണം അ​വ​സാ​നി​ച്ച ശേ​ഷം ല​ഭി​ച്ച ചി​ല സു​പ്ര​ധാ​ന രേ​ഖ​ക​ൾ കു​റ്റ​പ​ത്ര​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തു​വാ​ൻ ഉ​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.
തു​ട​ർ​ന്ന് കു​റ്റ​പ​ത്രം മ​ട​ക്കി ന​ൽ​ക​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ പ്ര​താ​പ​ൻ അ​പേ​ക്ഷ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച​ത്.
അ​ന​ന്തു ഗി​രീ​ഷി​നെ പ്ര​തി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൈ​മ​ന​ത്തി​നു സ​മീ​പ​ത്തെ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് എ​ത്തി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്. വി​ഷ്ണു രാ​ജ്,ഹ​രി​ലാ​ൽ,ബാ​ലു എ​ന്ന കി​ര​ൺ​കൃ​ഷ്‍​ണ​ൻ,വി​നീ​ത് എ​ന്ന വി​നീ​ഷ് രാ​ജ്,കു​ട്ട​പ്പ​ൻ എ​ന്ന അ​നീ​ഷ്,അ​പ്പു എ​ന്ന അ​ഖി​ൽ,കു​ഞ്ഞു വാ​വ എ​ന്ന വി​ജ​യ രാ​ജ്,ശ​ര​ത്ത് കു​മാ​ർ,മു​ഹ​മ്മ​ദ് റോ​ഷ​ൻ,സു​മേ​ഷ്,കു​ട്ട​ൻ എ​ന്ന അ​രു​ൺ ബാ​ബു,അ​ഭി​ലാ​ഷ്,മാ​രി എ​ന്ന രാം ​കാ​ർ​ത്തി​ക്,വി​പി​ൻ രാ​ജ് എ​ന്നി​വ​രാ​ണ് കേ​സി​ലെ 14 പ്ര​തി​ക​ൾ. കൊ​ഞ്ചി​റ​വി​ള ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ പ്ര​ധാ​ന പ്ര​തി​യു​ടെ സ​ഹോ​ദ​ര​നെ അ​ന​ന്തു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം മ​ർ​ദി​ച്ച​ത്തി​ലു​ള്ള വി​രോ​ധം മൂ​ലം ആ​സൂ​ത്ര​ണം ചെ​യ്ത കൊ​ല​പാ​ത​ക​മാ​ണെ​ന്നാ​ണ് പോ​ലീ​സ് കേ​സ്.