ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ​ പ്ര​സ്താ​വ​ന വാ​സ്ത​വ വി​രു​ദ്ധം: അ​മ​ര​വി​ള രാ​മ​കൃ​ഷ്ണ​ൻ
Monday, November 30, 2020 11:33 PM IST
തി​രു​വ​ന​ന്ത​പു​രം: സാ​മൂ​ഹ്യ ക്ഷേ​മ പെ​ൻ​ഷ​ന്‍റെ കാ​ര്യ​ത്തി​ൽ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ മു​ന്നി​ലാ​യി​രു​ന്നു എ​ന്ന മു​ൻ​മു​ഖ്യ മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ പ്ര​സ്താ​വ​ന വാ​സ്ത​വ വി​രു​ദ്ധ​മാ​ണെ​ന്ന് സീ​നി​യ​ർ സി​റ്റി​സ​ണ്‍​സ് ഫ്ര​ണ്ട്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​അ​മ​ര​വി​ള രാ​മ​കൃ​ഷ്ണ​ൻ ആ​രോ​പി​ച്ചു. രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി വ​യോ​ജ​ന ന​യം പ്ര​ഖ്യാ​പി​ക്കു​ന്ന​ത് 2006 ഡി​സം​ബ​ർ ആ​റി​നാ​ണെ​ന്നും അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി വി.​എ​സ്.​അ​ച്ചു​താ​ന​ന്ദ​ന്‍റെ നേ​ത്യ​ത്വ​ത്തി​ലു​ള്ള ഗ​വ​ണ്‍​മെ​ന്‍റ് ആ ന​യ​ത്തി​ൽ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കി വ​രു​ക​യാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.