സു​ഹൃ​ത്തി​നെ കൊ​ല​പ്പെ​ടു​ത്തി വീ​ടി​നു​ള്ളി​ൽ കു​ഴി​ച്ചി​ട്ടു ; പ്ര​തി അ​റ​സ്റ്റി​ൽ
Monday, November 30, 2020 12:00 AM IST
വി​തു​ര : സു​ഹൃ​ത്തി​നെ കൊ​ല​പ്പെ​ടു​ത്തി വീ​ടി​നു​ള്ളി​ൽ കു​ഴി​ച്ചി​ട്ട കേ​സി​ലെ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മീ​നാ​ങ്ക​ൽ ത​ണ്ണി​ക്കു​ളം കു​ന്നി​ൻ​പു​റ​ത്ത് വീ​ട്ടി​ൽ മാ​ധ​വ​നെ(50) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മേ​മ​ല പ​ട്ട​ൻ​കു​ളി​ച്ച പാ​റ വേ​മ്പ​ര​യി​ൽ വീ​ട്ടി​ൽ താ​ജു​ദ്ദീ​ൻ കു​ഞ്ഞ് (62) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പ​ട്ട​ൻ​കു​ളി​ച്ച പാ​റ​യ്ക്ക​ടു​ത്തു​ള്ള വ​ന​ത്തി​ൽ നി​ന്നും ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് ഇ​യാ​ളെ വി​തു​ര പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ഇ​രു​വ​രും വീ​ടി​നു​ള്ളി​ൽ മ​ദ്യ​പി​ച്ചി​രി​ക്കെ വ​ഴ​ക്കാ​യി. താ​ജു​ദ്ദീ​ൻ മാ​ധ​വ​നെ ക​മ്പ് ഉ​പ​യോ​ഗി​ച്ച് ത​ല്ലു​ക​യും മാ​ധ​വ​ൻ നി​ല​വി​ളി​ക്കു​ക​യും ചെ​യ്തു. ശ​ബ്ദം പു​റ​ത്തു കേ​ൾ​ക്കാ​തി​രി​ക്കാ​ൽ വാ​യ പൊ​ത്തി​പ്പി​ടി​ച്ചു. അ​ന​ക്ക​മി​ല്ലാ​താ​യ​തോ​ടെ താ​ജു​ദ്ദീ​ൻ പു​റ​ത്തി​റ​ങ്ങി​പ്പോ​യി. തി​രി​കെ​യെ​ത്തി​യ​പ്പോ​ഴാ​ണ് മ​രി​ച്ച​താ​ണെ​ന്ന് മ​ന​സി​ലാ​യ​ത്. തു​ട​ർ​ന്ന് മൃ​ത​ദേ​ഹം പു​റ​ത്തേ​ക്കെ​ടു​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ക​ഴി​യാ​ത്ത​തി​നാ​ൽ മൃ​ത​ദേ​ഹം വീ​ട്ടി​നു​ള്ളി​ൽ കു​ഴി​ച്ചി​ടു​ക​യാ​യി​രു​ന്നു.

വീ​ടി​ന് സ​മീ​പ​ത്ത് ജോ​ലി​യി​ലേ​ർ​പ്പെ​ട്ടി​രു​ന്ന തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​സ​ഹ്യ​മാ​യ ദു​ർ​ഗ​ന്ധം അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. റൂ​റ​ൽ എ​സ്പി ഡി. ​അ​ശോ​ക​ൻ, ഡി​വൈ​എ​സ്പി ഉ​മേ​ഷ് കു​മാ​ർ, വി​തു​ര ഇ​ൻ​സ്പെ​ക്ട​ർ എ​സ്. ശ്രീ​ജി​ത്ത്, എ​സ്ഐ എ​സ്.​എ​ൽ. സു​ധീ​ഷ്, എ​എ​സ്ഐ വി​നോ​ദ്, സ​ജി, എ​സ്‌​സി​പി​ഒ പ്ര​ദീ​പ്, സി​പി​ഒ നി​തി​ൻ, ഷി​ജു​റോ​ബ​ർ​ട്ട്, വി​ജ​യ​ൻ, ഷി​ബു​കു​മാ​ർ, ഷാ​ഡോ എ​സ്ഐ സു​നി​ലാ​ൽ, എ​എ​സ്ഐ ഷി​ബു​കു​മാ​ർ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.