നേ​മം ഇ​ത്ത​വ​ണ ആ​ര് സ്വ​ന്ത​മാ​ക്കും
Sunday, November 29, 2020 11:58 PM IST
നേ​മം: ന​ഗ​ര​സ​ഭ വാ​ർ​ഡു​ക​ളി​ൽ ഒ​ന്നാ​യ നേ​മ​ത്ത് ഇ​ത്ത​വ​ണ ക​ടു​ത്ത മ​ത്സ​രം.​മു​ൻ നേ​മം പ​ഞ്ചാ​യ​ത്ത് ന​ഗ​ര​സ​ഭ​യി​ൽ ചേ​ർ​ക്ക​പ്പെ​ട്ടെ​തി​ന് ശേ​ഷം ര​ണ്ട് ത​വ​ണ എ​ൽ​ഡി​എ​ഫും ഓ​രോ പ്രാ​വ​ശ്യം യു​ഡി​എ​ഫും എ​ൻ​ഡി​എ യും ​വി​ജ​യം നേ​ടി.
മൂ​ന്ന് മു​ന്ന​ണി​ക​ൾ​ക്കും ശ​ക്ത​മാ​യ അ​ടി​ത്ത​റ​യു​ള്ള നേ​മ​ത്തെ പോ​രാ​ട്ടം എ​ല്ലാ​വ​രും ഉ​റ്റു​നോ​ക്കു​ക​യാ​ണ്. സ്ഥാ​നാ​ർ​ഥി​ക​ൾ എ​ല്ലാം ത​ന്നെ ര​ണ്ടാം വ​ട്ട ഭ​വ​ന സ​ന്ദ​ർ​ശ​ന പൂ​ർ​ത്തി​യാ​ക്കി മൂ​ന്നാം ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണ്.
ഓ​രോ വോ​ട്ട​ർ​മാ​രെ നേ​രി​ൽ കാ​ണു​ന്ന​തി​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ.​ഓ​രോ മു​ന്ന​ണി​യും ത​ങ്ങ​ളു​ടെ മു​ന്ന​ണി വി​ജ​യി​ച്ച കാ​ല​ത്തേ നേ​ട്ട​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് മു​ന്നോ​ട്ട് പോ​കു​ന്ന​ത്.​
യു​ഡി​എ​ഫി​ലെ ഷീ​ബ​യും എ​ൽ​ഡി​എ​ഫി​ലെ അ​ശ്വ​തി പ്ര​സാ​ദ്, എ​ൻ​ഡി​എ​യി​ലെ ദീ​പി​ക​യും ത​മ്മി​ലാ​ണ് പ്ര​ധാ​ന മ​ത്സ​രം. മൂ​വ​രും മ​ത്സ​ര രം​ഗ​ത്ത് ആ​ദ്യ​മാ​ണ് .
യു​ഡി​എ​ഫി​ലെ ഷീ​ബ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​യും ജ​ന​ശ്രീ​യു​ടെ ഭാ​രവാ​ഹി​യും ഹോ​മി​യോ കോ​ള​ജ് റ​സി​ഡ​ൻ​സ് ക​മ്മി​റ്റി അം​ഗ​വുമാ​ണ്.
എ​ൽ​ഡി​എ​ഫി​ലെ അ​ശ്വ​തി പ്ര​സാ​ദ് പാ​ർ​ട്ടി ക​മ്മി​റ്റി അം​ഗ​വും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​യും മാ​ണ്.
എ​ൻ​ഡി​എ​യി​ലെ ദീ​പി​ക മ​ഹി​ളാ മോ​ർ​ച്ചാ നേ​മം ഏ​രി​യാ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും മു​ൻ എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​യു​മാ​ണ്.​
യു​വ​തി​ക​ളാ​യ മൂവ​രും ത​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​മാ​ണ് നേ​മം എ​ന്ന് തി​ക​ഞ്ഞ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ്.​ഇ​ഞ്ചോ​ടി​ച്ച് പോ​രാ​ട്ടം ന​ട​ക്കു​ന്ന ഇ​വി​ടെ മൂ​വ​രും വി​ജ​യ​പ്ര​തീ​ക്ഷ​യി​ലാ​ണ്.