കാട്ടാക്കട : വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് ഭരണം പിടിക്കാൻ മൂന്നുമുന്നണികളും മെനയുന്ന തന്ത്രങ്ങൾ തെരഞ്ഞെടുപ്പിനെ വാശിയേറിയതാക്കുന്നു. 16 വാർഡുകളുള്ള വെള്ളനാട് ബ്ലോക്കിൽ മൂന്നു മുന്നണികളിലും ജനവിധി തേടുന്നവരിൽ കൂടുതലും യുവതലമുറയിൽപ്പെട്ടവരാണ്. കഴിഞ്ഞതവണ കൈവിട്ടുപോയ ഭരണം തിരികെപ്പിടിക്കാനുള്ള തീവ്രശ്രമത്തിലാണ് യുഡിഎഫ്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും സാമുദായിക സമവാക്യങ്ങളും പരമാവധി വോട്ടാക്കി മാറ്റാനുള്ള ശ്രമത്തിലാണ് എൻഡിഎ.
ബ്ലോക്ക് പഞ്ചായത്തിന്റെ ഭരണസാരഥ്യം ഇത്തവണ ജനറൽ വനിതയ്ക്കാണ്. എൽഡിഎഫിൽ നിലവിലെ വിതുര പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ.കൃഷ്ണകുമാരി വിതുര ഡിവിഷനിൽനിന്നു ജനവിധി തേടുന്നു. യുഡിഎഫിൽ ബഹുഭൂരിപക്ഷവും പുതുമുഖങ്ങളായതിനാൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മുന്നണി ആരേയും ഉയർത്തിക്കാട്ടുന്നില്ല. വെള്ളനാട് ഡിവിഷനിൽനിന്നു മത്സരിക്കുന്ന നിലവിലെ ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷയായ ഇന്ദുലേഖയും അരുവിക്കര ഡിവിഷനിൽനിന്നു മത്സരിക്കുന്ന മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷൈലജാ ആർ.നായരും പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നുണ്ട്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വോട്ടിംഗ് നിലയിൽ വന്ന വലിയ ഉയർച്ചയാണ് ബിജെപിക്ക് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഊർജമാകുന്നത്. ഇക്കുറി എന്തു വിലകൊടുത്തും ബ്ലോക്കിൽ അക്കൗണ്ട് തുറക്കാനുള്ള തീവ്രശ്രമത്തിലാണ് എൻഡിഎ.
ഡിവിഷനും സാഥാനാർഥികളും -വിതുര: എസ്.എൽ.കൃഷ്ണകുമാരി(സിപിഎം). ഷൈലജ ആർ.നായർ (കോൺഗ്രസ്) ആർ.വി.അശ്വതി (ബിജെപി.) സതിയമ്മ രാജേന്ദ്രൻ (സ്വതന്ത്ര) .
ആനപ്പാറ: ശകുന്തള(കോൺഗ്രസ്) ശ്രീകല(സിപിഎം.), അജിത കുമാരി(ബിജെപി.)
പറണ്ടോട്: ആർ.മോഹനൻ നായർ(സിപിഎം), പറണ്ടോട് എ.എം.ഷാജി(കോൺഗ്രസ്), വിനോബ ജയൻ(ബിജെപി), അജു കെ.മധു (സ്വതന്ത്രൻ), ഡി.ഷാജി (സ്വതന്ത്രൻ).
ആര്യനാട്: എൻ.ജയമോഹനൻ(കോൺഗ്രസ്), കെ.ഹരിസുതൻ(സിപിഐ) എസ്.ഹരീന്ദ്രൻ(ബിജെപി)
കുറ്റിച്ചൽ: കെ.പി.അജയൻ(സിപിഎം), ടി.സുനിൽ കുമാർ(കോൺഗ്രസ്) ബിനിൽ കുമാർ(ബിജെപി.). പേഴുംമൂട്: സന്തോഷ് കളത്തിൽ(കോൺഗ്രസ്), വി.രമേശ്(സിപിഎം), സുനിൽ കുമാർ എം.കാണി(ബിജെപി).
വീരണകാവ്: സി.വിജയൻ(കോൺഗ്രസ്), വിജയദാസ്(സിപിഎം) വിനോദ് കുമാർ (ബിജെപി).
ആമച്ചൽ: കെ.അനസൂയ(സിപിഎം), സരള (കോൺഗ്രസ്), കെ.സ്വപ്ന(ബിജെപി).
കാട്ടാക്കട: വി.ജെ.സുനിത(സിപിഎം), സി.എസ്.അനിത(കോൺഗ്രസ്) എസ്.അജിത(ബിജെപി).
കിള്ളി: ശ്രീക്കുട്ടി സതീഷ്(കോൺഗ്രസ്), മേരിസ്റ്റെല്ല(സിപിഎം), ജി.എസ്.ശുഭലക്ഷ്മി(ബിജെപി) എൻ.രമണി(സ്വതന്ത്ര).
പൂവച്ചൽ: ഉഷാവിൻസെന്റ്(സിപിഐ), എസ്.ഷീബ(കോൺഗ്രസ്), എൽ.വിദ്യ(ബിജെപി).
ഉറിയാക്കോട്: പി.കമലരാജ്(കോൺഗ്രസ്), പുനലാൽ രാജാമണി(ജനതാദൾ-എസ്). ഡി.സാബുകുമാർ(ബിജെപി.) ജോൺസൺ(സ്വതന്ത്രൻ).
വെള്ളനാട്: എസ്.ഇന്ദുലേഖ(കോൺഗ്രസ്), എസ്.ഗീതാകുമാരി(സിപിഎം.) എം.എസ്.ദീപാകുമാരി(ബിജെപി).
കുളപ്പട: എ.റഹീം(സിപിഎം), എച്ച്.പീരുമുഹമ്മദ്(കോൺഗ്രസ്), സുമേഷ് ചേങ്കോട്(ബിജെപി)
ചക്രപാണിപുരം: കണ്ണൻ എസ്.ലാൽ(സിപിഐ), ജി.ആർ.അജികുമാർ(കോൺഗ്രസ്), വി.വസന്ത കുമാരി(ബിഡിജെഎസ്)
തൊളിക്കോട്: എസ്.എസ്.ഫർസാന(കോൺഗ്രസ്), എം.പി.സജിത(സിപിഎം.), എസ്.വത്സലകുമാരി(ബിജെപി)ശോഭന ജോർജ് (സ്വതന്ത്ര)