കോ​വി​ഡ് രോ​ഗി​ക​ൾ​ക്കു ത​പാ​ൽ വോ​ട്ട്: പ​ട്ടി​ക നാ​ളെ മു​ത​ൽ
Friday, November 27, 2020 11:38 PM IST
തിരുവനന്തപുരം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​വി​ഡ് ബാ​ധി​ത​ർ​ക്കും ക്വാ​റ​ന്‍റൈ​നി​ലു​ള്ള​വ​ർ​ക്കും സ്പെ​ഷൽ ത​പാ​ൽ വോ​ട്ട് അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള പ​ട്ടി​ക ജി​ല്ല​യി​ൽ നാ​ളെ മു​ത​ൽ ത​യാ​റാ​ക്കു​മെ​ന്നു ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ​കൂ​ടി​യാ​യ ക​ള​ക്ട​ർ ഡോ. ​ന​വ്ജ്യോ​ത് ഖോ​സ പ​റ​ഞ്ഞു. പ​ട്ടി​ക​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്പെ​ഷൽ പോ​ളി​ംഗ് ഓ​ഫീ​സ​ർ​മാ​ർ കോ​വി​ഡ് ബാ​ധി​ത​രു​ടേ​യും ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​വ​രു​ടേ​യും വീ​ടു​ക​ളി​ൽ ത​പാ​ൽ ബാ​ല​റ്റ് എ​ത്തി​ക്കു​മെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.
സ്പെ​ഷൽ ത​പാ​ൽ വോ​ട്ട് ന​ൽ​കു​ന്ന പ്ര​ക്രി​യ​യ്ക്കാ​യി ക​ള​ക്ട​റേ​റ്റി​ൽ പ്ര​ത്യേ​ക സെ​ൽ രൂ​പീ​ക​രി​ച്ചു. ആ​രോ​ഗ്യ വ​കു​പ്പ് നി​യ​മി​ക്കു​ന്ന ഡെ​സി​ഗ്നേ​റ്റ​ഡ് ഹെ​ൽ​ത്ത് ഓ​ഫീ​സ​ർ ത​യാ​റാ​ക്കി ന​ൽ​കു​ന്ന കോ​വി​ഡ് ബാ​ധി​ത​രു​ടേ​യും ക്വാ​റ​ന്‍റൈ​നി​ലു​ള്ള​വ​രു​ടേ​യും പ​ട്ടി​ക (സ​ർ​ട്ടി​ഫൈ​ഡ് ലി​സ്റ്റ്) ക​ള​ക്ട​റേ​റ്റി​ൽ​നി​ന്നു ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, കോ​ർ​പ്പ​റേ​ഷ​ൻ, മു​നി​സി​പ്പാ​ലി​റ്റി റി​ട്ടേ​ണി​ംഗ് ഓ​ഫീ​സ​ർ​മാ​ർ​ക്കു ന​ൽ​കും. അ​വ​ർ പ​ട്ടി​ക പ​രി​ശോ​ധി​ച്ച് ഉ​റ​പ്പാ​ക്കി ബ​ന്ധ​പ്പെ​ട്ട സ്പെ​ഷ്യ​ൽ പോ​ളി​ംഗ് ഓ​ഫീസ​ർ​ക്കു ബാ​ല​റ്റ് പേ​പ്പ​ർ ന​ൽ​കും.
നാളെ മു​ത​ൽ ഡി​സം​ബ​ർ ഏ​ഴി​നു വൈ​കുന്നേരം മൂ​ന്നു വ​രെ​യു​ള്ള സ​മ​യ​ത്ത് കോ​വി​ഡ് പോ​സി​റ്റി​വ് ആ​യി​രി​ക്കു​ന്ന​വ​രു​ടേ​യും ക്വാ​റ​ന്‍റൈ​നി​ലു​ള്ള​വ​രു​ടേ​യും പ​ട്ടി​ക​യാ​കും ഡെ​സി​ഗ്നേ​റ്റ​ഡ് ഹെ​ൽ​ത്ത് ഓ​ഫീസ​ർ ത​യാ​റാ​ക്കു​ം. സ​ർ​ട്ടി​ഫൈ​ഡ് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട വോ​ട്ട​ർ വോ​ട്ടെ​ടു​പ്പു ന​ട​ക്കു​ന്ന ഡി​സം​ബ​ർ എ​ട്ടി​നു മു​ൻ​പ് കോ​വി​ഡ് മു​ക്ത​നാ​യാ​ലും പോ​ളി​ംഗ് ബൂ​ത്തി​ലെ​ത്തി വോ​ട്ട് ചെ​യ്യാ​നാ​കി​ല്ല. അ​വ​ർ ത​പാ​ൽ വോ​ട്ട് ത​ന്നെ ചെ​യ്യ​ണം. സ​ർ​ട്ടി​ഫൈ​ഡ് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട് ക്വാ​റ​ന്‍റൈൻ കാ​ലാ​വ​ധി വോ​ട്ടെ​ടു​പ്പി​നു പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്കും ഇ​തു ബാ​ധ​ക​മാ​ണ്.
ആ​ദ്യ സ​ർ​ട്ടി​ഫൈ​ഡ് ലി​സ്റ്റ് ഡെ​സി​ഗ്നേ​റ്റ​ഡ് ഹെ​ൽ​ത്ത് ഓ​ഫീ​സ​ർ നാ​ളെ ത​യാ​റാ​ക്കി ക​ള​ക്ട​ർ​ക്കു ന​ൽ​കും. തു​ട​ർ​ന്ന് ഡി​സം​ബ​ർ ഏ​ഴി​നു വൈ​കുന്നേരം മൂ​ന്നു വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലും ഓ​രോ ദി​വ​സ​ത്തെ​യും സ​ർ​ട്ടി​ഫൈ​ഡ് ലി​സ്റ്റ് ഡി​സം​ബ​ർ ഏ​ഴി​നു വൈ​കുന്നേരം മൂ​ന്നു വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലും കൈ​മാ​റും.
സ്പെ​ഷൽ പോ​ളി​ംഗ് ഓ​ഫീ​സ​ർ, സ്പെ​ഷ്യ​ൽ പോ​ളിംഗ് അ​സി​സ്റ്റ​ന്‍റ്, ഒ​രു സി​വി​ൽ പോ​ലീ​സ് ഓ​ഫി​സ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ടീ​മാ​ണ് ബാ​ല​റ്റ് പേ​പ്പ​റു​ക​ൾ വോ​ട്ട​ർ​ക്കു ന​ൽ​കു​ന്ന​ത്. തി​രി​ച്ച​റി​യ​ൽ രേ​ഖ പ​രി​ശോ​ധി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള മു​ഴു​വ​ൻ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി​യാ​ണു സ​ർ​ട്ടി​ഫൈ​ഡ് ലി​സ്റ്റി​ലു​ള്ള വോ​ട്ട​ർ​ക്കു ത​പാ​ൽ ബാ​ല​റ്റ് ന​ൽ​കു​ന്ന​ത്. സ്പെ​ഷ്യ​ൽ ബാ​ല​റ്റ് പേ​പ്പ​റി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തേ​ണ്ട വി​ധം വോ​ട്ട​ർ​ക്ക് പോ​ളി​ംഗ് ഓ​ഫീ​സ​ർ വി​ശ​ദീ​ക​രി​ക്കും. സ്പെ​ഷ​ൽ ബാ​ല​റ്റ് പേ​പ്പ​ർ പോ​ളി​ംഗ് ഓ​ഫീസ​റു​ടെ പ​ക്ക​ൽ ത​ന്നെ ന​ൽ​കു​ക​യാ​ണെ​ങ്കി​ൽ അ​തു കൈ​പ്പ​റ്റി​യ അ​ക്നോ​ള​ജ്മെ​ന്‍റ് വോ​ട്ട​ർ​ക്കു ന​ൽ​കു​ക​യും ര​ജി​സ്റ്റ​റി​ൽ ഒ​പ്പു​വ​യ്ക്കു​ക​യും ചെ​യ്യും. സ്പെ​ഷ​ൽ വോ​ട്ട​ർ രേ​ഖ​പ്പെ​ടു​ത്തി​യ ബാ​ല​റ്റ് പേ​പ്പ​ർ തി​രി​കെ ന​ൽ​കു​ന്നി​ല്ലെ​ങ്കി​ൽ അ​ക്കാ​ര്യം ര​ജി​സ്റ്റ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി വോ​ട്ട​റു​ടെ ഒ​പ്പു വാ​ങ്ങും. ജി​ല്ല​യ്ക്കു പു​റ​ത്തു​ള്ള​വ​രും നി​ല​വി​ൽ കോ​വി​ഡ് ബാ​ധി​ച്ചോ ക്വാ​റ​ന്‍റൈ​നി​ലാ​യോ ജി​ല്ല​യി​ൽ ക​ഴി​യു​ന്ന​വ​രു​മാ​യ വോ​ട്ട​ർ​മാ​രു​ടെ സ​ർ​ട്ടി​ഫൈ​ഡ് ലി​സ്റ്റും തി​രു​വ​ന​ന്ത​പു​ര​ത്താ​കും ത​യാ​റാ​ക്കു​ക. ഇ​ത് ബ​ന്ധ​പ്പെ​ട്ട ജി​ല്ല​ക​ളി​ലെ ജി​ല്ലാ ഇ​ല​ക്ഷ​ൻ ഓ​ഫി​സ​ർ​മാ​ർ​ക്ക് അ​യ​ച്ചു​കൊ​ടു​ക്കു​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ സ​ബ് ക​ള​ക്ട​ർ എം.​എ​സ്. മാ​ധ​വി​ക്കു​ട്ടി, തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ജോ​ൺ വി. ​സാ​മു​വ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.