വി​മ​ത​രെ സി​പി​എം പു​റ​ത്താ​ക്കി
Friday, November 27, 2020 11:38 PM IST
കാ​ട്ടാ​ക്ക​ട : ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​മ​ത​രെ സി​പി​എം പു​റ​ത്താ​ക്കി.​ഊ​രൂ​ട്ട​മ്പ​ലം ലോ​ക്ക​ൽ ക​മ്മി​റ്റി​യി​ലെ ബ്രാ​ഞ്ച് അം​ഗ​മാ​യ ബി​ന്ദു ശ്രീ​കു​മാ​ർ, മാ​റ​ന​ല്ലൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി​യി​ലെ ക​ണ്ട​ല ബ്രാ​ഞ്ച് അം​ഗ​മാ​യ മു​ഹ​മ്മ​ദ് ഷെ​ഫീ​ക്, വെ​ളി​യം​കോ​ട് ബ്രാ​ഞ്ച് അം​ഗ​മാ​യ സു​ബ​ജി​ത എ​ന്നി​വ​രെ​യാ​ണ് പു​റ​ത്താ​ക്കി​യ​ത്.
ഊ​രൂ​ട്ട​മ്പ​ലം ബ്രാ​ഞ്ച് അം​ഗ​മാ​യി​രു​ന്ന ബി​ന്ദു ശ്രീ​കു​മാ​ർ ചീ​നി​വി​ള വാ​ർ​ഡി​ലാ​ണ് വി​മ​ത സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന​ത്. ക​ണ്ട​ല ബ്രാ​ഞ്ച് അം​ഗ​മാ​യ മു​ഹ​മ്മ​ദ് ഷ​ഫീ​ക് ക​ണ്ട​ല വാ​ർ​ഡി​ലാ​ണ് വി​മ​ത​നാ​യി മ​ത്സ​രി​ക്കു​ന്ന​ത്. ഇ​യാ​ളു​ടെ പി​താ​വ് ജ​ലാ​ലു​ദീ​ൻ സി​പി​എ മാ​റ​ന​ല്ലൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗ​മാ​ണ്. നി​ല​വി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി വാ​ർ​ഡ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. എ​ന്നാ​ൽ, ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് വാ​ർ​ഡ് സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു​നി​ന്ന് ജ​ലാ​ലു​ദീ​നെ ഒ​ഴി​വാ​ക്കി​യി​രു​ന്നു.