ധ​ന​സ​ഹാ​യം കൈ​മാ​റി
Friday, November 27, 2020 11:32 PM IST
വെ​ഞ്ഞാ​റ​മൂ​ട് : ദു​ര​ന്ത​മു​ഖ​ത്ത് മാ​ത്ര​മ​ല്ല ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കും ര​ക്ഷ​ക​രാ​യി വെ​ഞ്ഞാ​റ​മൂ​ട് അ​ഗ്നി ര​ക്ഷാ സേ​ന. വെ​ഞ്ഞാ​റ​മൂ​ട് കെ​യ​ർ ആ​ൻ​ഡ് ക്യൂ​യ​ർ ഹോ​മി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് ധ​ന സ​ഹാ​യം എ​ത്തി​ച്ചു ന​ൽ​കി​യാ​ണ് സേ​ന വീ​ണ്ടും മാ​തൃ​ക​യാ​യ​ത്.
അ​ന്തേ​വാ​സി​ക​ളു​ടെ ബു​ദ്ധി​മു​ട്ടു​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ലൂ​ടെ ശ്ര​ദ്ധി​യി​ൽ​പ്പെ​ട്ട അ​സി. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ന​സീ​ർ വി​വ​രം സേ​ന അം​ഗ​ങ്ങ​ളു​മാ​യി പ​ങ്കു വ​ച്ചു. തു​ട​ർ​ന്ന് മു​പ്പ​തോ​ളം വ​രു​ന്ന സേ​നാ അം​ഗ​ങ്ങ​ൾ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളാ​ക​ളാ​വു​ക​യാ​യി​രു​ന്നു.
പി​രി​ച്ചെ​ടു​ത്ത​തു​ക അ​സി. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ കെ​യ​ർ ഹോം ​ചെ​യ​ർ​മാ​ൻ ജ​ലീ​ന് കൈ​മാ​റി. സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ ഓ​ഫീ​സ​ർ അ​ജി​ത്ത്, ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യു ഓ​ഫീ​സ​ർ നി​ഷാ​ന്ത് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.