ചാ​ണ​ക​ക്കു​ഴി​യി​ല്‍ വീ​ണ ഗ​ർ​ഭി​ണി​യാ​യ പ​ശു​വി​നെ ഫയർഫോഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി
Wednesday, November 25, 2020 12:02 AM IST
വെ​ഞ്ഞാ​റ​മൂ​ട്: എ​ട്ട് അ​ടി​യോ​ളം താ​ഴ്ച​യു​ള്ള ചാ​ണ​ക​ക്കു​ഴി​യി​ല്‍ അ​ക​പ്പെ​ട്ട ഗ​ർ​ഭി​ണി​യാ​യ പ​ശു​വി​നെ വെ​ഞ്ഞാ​റ​മൂ​ട് അ​ഗ്നി​ര​ക്ഷാ​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. വെ​ഞ്ഞാ​റ​മൂ​ട് മ​ണ​ലി​മു​ക്ക് മാ​ണി​ക്ക​ൽ ഹൗ​സി​ൽ സ​ക്കീ​ർ ഹു​സൈ​ന്‍റെ ര​ണ്ടു​വ​യ​സു​ള്ള പ​ശു​വാ​ണ് തൊ​ഴു​ത്തി​ന് സ​മീ​പ​മു​ള്ള ചാ​ണ​ക​ക്കു​ഴി​യി​ല്‍ വീ​ണ​ത് ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് 1.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ത​ല മാ​ത്രം പു​റ​ത്തേ​ക്ക് ഉ​യ​ര്‍​ത്തി​പ്പി​ടി​ച്ച നി​ല​യി​ലാ​യി​രു​ന്നു പ​ശു. കു​ഴി​യി​ൽ അ​ക​പ്പെ​ട്ട പ​ശു​വി​നെ ഉ​ട​മ​യും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ട​തി​നെ​തു​ട​ർ​ന്ന് അ​ഗ്‌​നി ര​ക്ഷാ സേ​ന​യെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.
സ്ഥ​ല​ത്ത് എ​ത്തി​യ വെ​ഞ്ഞാ​റ​മൂ​ട് അ​ഗ്നി ര​ക്ഷാ സേ​ന ഉ​ദ്യോ​ഗ​സ്ഥ​ർ ഒ​രു മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് ഉ​പ​യോ​ഗി​ച്ച് പ​ശു​വി​നെ സു​ര​ക്ഷി​ത​മാ​യി ക​ര​ക​യ​റ്റി​യ​ത്. അ​സി. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​രാ​യ ന​സീ​ർ , ജെ.​രാ​ജേ​ന്ദ്ര​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ശു​വി​നെ പു​റ​ത്തെ​ടു​ത്ത​ത്. പ​ശു​വി​ന് പ​രി​ക്കു​ക​ളി​ല്ല.