വാ​മ​ന​പു​രം പ​ഞ്ചാ. അ​ക്കൗ​ണ്ടി​ൽ നി​ന്നു ത​ട്ടി​പ്പു ന​ട​ത്തി​യ സെ​ക്ര​ട്ട​റി​ക്കും ക്ല​ർ​ക്കി​നും ത​ട​വും പി​ഴ​യും ശി​ക്ഷ
Wednesday, November 25, 2020 12:02 AM IST
തി​രു​വ​ന​ന്ത​പു​രം: വാ​മ​ന​പു​രം പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ക്കൗ​ണ്ടി​ൽ നി​ന്നും ഏ​ഴ​ര ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ മു​ൻ സെ​ക്ര​ട്ട​റി​ക്കും യു​ഡി ക്ല​ർ​ക്കി​നും മൂ​ന്നു വ​ർ​ഷം ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ. വാ​മ​ന​പു​രം പ​ഞ്ചാ​യ​ത്ത് മു​ൻ സെ​ക്ര​ട്ട​റി​യും നെ​യ്യാ​റ്റി​ൻ​ക​ര സ്വ​ദേ​ശി​നി​യു​മാ​യ പു​ഷ്പ​ര​ത്നം, മു​ൻ യു​ഡി ക്ല​ർ​ക്കും ചെ​ന്പ​ഴ​ന്തി സ്വ​ദേ​ശി​നി​യു​മാ​യ ജ​ന​റ്റ് എ​ന്നി​വ​രെ​യാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്. ര​ണ്ടു പ്ര​തി​ക​ൾ​ക്കും കോ​ട​തി ഇ​ന്ന​ലെ ത​ന്നെ ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ചു. തി​രു​വ​ന​ന്ത​പു​രം പ്ര​ത്യേ​ക വി​ജി​ല​ൻ​സ് കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. 2001 - 2002 കാ​ല​ഘ​ട്ട​ത്തി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ ഔ​ദ്യോ​ഗി​ക ചെ​ക്കു​ക​ളി​ൽ അ​ധി​ക തു​ക എ​ഴു​തു​ക​യും ട്ര​ഷ​റി​യി​ൽ നി​ന്നു പി​ൻ​വ​ലി​ക്കു​ക​യും ചെ​യ്ത​തി​നു ശേ​ഷം പ​ഞ്ചാ​യ​ത്ത് രേ​ഖ​ക​ളി​ൽ ചെ​റി​യ തു​ക​ക​ൾ രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ഇ​ങ്ങ​നെ പ​ഞ്ചാ​യ​ത്ത് ഖ​ജ​നാ​വി​ൽ നി​ന്നും 7,94,541 രൂ​പ ത​ട്ടി​യെ​ടു​ത്തു എ​ന്നാ​ണ് വി​ജി​ല​ൻ​സ് കേ​സ്. സ​ർ​ക്കാ​ർ ന​ട​ത്തി​യ ഓ​ഡി​റ്റി​ലാ​ണ് അ​ഴി​മ​തി ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് അ​ധി​കൃ​ത​ർ വി​ജി​ല​ൻ​സി​നു പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.