മു​ട്ട​ട​യി​ല്‍ ച​തു​ഷ്‌​കോ​ണ മ​ത്സ​രം; സി​റ്റിം​ഗ് സീ​റ്റ് നി​ല​നി​ര്‍​ത്താ​ന്‍ സി​പി​എം
Wednesday, November 25, 2020 12:01 AM IST
പേ​രൂ​ര്‍​ക്ക​ട: ക​ഴി​ഞ്ഞ 20 വ​ര്‍​ഷ​മാ​യി സി​പി​എം തു​ട​ര്‍​ച്ച​യാ​യി വി​ജ​യി​ച്ചു വ​രു​ന്ന വാ​ര്‍​ഡാ​ണ് ന​ഗ​ര​സ​ഭ​യു​ടെ 18-ാം വാ​ര്‍​ഡാ​യ മു​ട്ട​ട. ഇ​ത്ത​വ​ണ പ​ട്ടി​ക​ജാ​തി സം​വ​ര​ണ വാ​ര്‍​ഡാ​യ ഇ​വി​ടെ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യാ​യി പേ​രൂ​ര്‍​ക്ക​ട ര​വി (63) മ​ത്സ​രി​ക്കു​മ്പോ​ള്‍ സി​പി​എം രം​ഗ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത് ടി.​പി. റി​നോ​യി (43) യെ​യാ​ണ്. ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന​ത് മു​ന്‍ പ​ട്ടം വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ എ​സ്.​ആ​ര്‍ ര​മ്യ ര​മേ​ഷ് (30) ആ​ണ്. സീ​റ്റ് ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ കോ​ണ്‍​ഗ്ര​സ് വി​മ​ത സ്ഥാ​നാ​ര്‍​ഥി​യാ​യി ആ​ര്‍. ലാ​ല​ന്‍ (36) മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത് പാ​ര്‍​ട്ടി​ക്കു ത​ല​വേ​ദ​ന സൃ​ഷ്ടി​ക്കു​ന്നു.
2015-ലെ ​ന​ഗ​ര​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സി​പി​എ​മ്മി​ന്‍റെ ആ​ര്‍. ഗീ​ത ഗോ​പാ​ല്‍ 259 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് തൊ​ട്ട​ടു​ത്ത കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. അ​തി​നു മു​മ്പ് മു​ന്‍ മേ​യ​ര്‍ ച​ന്ദ്രി​ക വാ​ര്‍​ഡി​ല്‍ നി​ന്നു 1000-ഓ​ളം വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് വി​ജ​യി​ച്ച​ത്. തു​ട​ര്‍​ച്ച​യാ​യ ര​ണ്ടു​വ​ര്‍​ഷ​ങ്ങ​ളി​ല്‍ കോ​ണ്‍​ഗ്ര​സി​ന് വി​മ​ത സ്ഥാ​നാ​ര്‍​ഥി​ക​ള്‍ മ​ത്സ​ര​രം​ഗ​ത്തു വ​ന്നി​രി​ക്കു​ക​യാ​ണ്. 40 വ​ര്‍​ഷ​മാ​യി രാ​ഷ്ട്രീ​യ​രം​ഗ​ത്തു​ള്ള പേ​രൂ​ര്‍​ക്ക​ട ര​വി നി​ല​വി​ല്‍ ദ​ളി​ത് കോ​ണ്‍​ഗ്ര​സ് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​ണ്. പാ​ര്‍​ട്ടി​യു​ടെ കു​റ​വ​ന്‍​കോ​ണം മ​ണ്ഡ​ലം ഭാ​ര​വാ​ഹി​യും നോ​ര്‍​ത്ത് മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നോ​ര്‍​ത്ത് മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്നു പേ​രൂ​ര്‍​ക്ക​ട ര​വി. റി​നോ​യി മു​ട്ട​ട സ്വ​ദേ​ശി​യും കേ​ശ​വ​ദാ​സ​പു​രം ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗ​വു​മാ​ണ്.
കെ​എ​സ്‌​യു താ​ലൂ​ക്ക് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ലാ​ല​ന്‍ പാ​ര്‍​ട്ടി​സ്ഥാ​നം രാ​ജി​വ​യ്ക്കു​ന്ന​തു​വ​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വ​ട്ടി​യൂ​ര്‍​ക്കാ​വ് മേ​ഖ​ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും പാ​ര്‍​ട്ടി കു​റ​വ​ന്‍​കോ​ണം മ​ണ്ഡ​ലം എ​ക്‌​സി. അം​ഗ​വു​മാ​യി​രു​ന്നു. ചി​റ്റാ​ഴ മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്രം മേ​ല്‍​ശാ​ന്തി​യാ​ണ്. അ​ഞ്ച് ബൂ​ത്തു​ക​ളു​ള്ള വാ​ര്‍​ഡി​ല്‍ 6,000-ഓ​ളം വോ​ട്ടു​ക​ളാ​ണ് ഉ​ള്ള​ത്. ച​തു​ഷ്‌​കോ​ണ​മ​ത്സ​രം മൂ​ലം മു​ട്ട​ട വാ​ര്‍​ഡ് ശ്ര​ദ്ധേ​യ​മാ​യ​തോ​ടെ സീ​റ്റ് പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള ത​ന്ത്ര​ങ്ങ​ള്‍ പ​യ​റ്റു​ക​യാ​ണ് കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും.