ക​വ​ടി​യാ​ർ ക്രൈ​സ്റ്റ് ന​ഗ​ർ സ്കൂ​ളി​ൽ വെ​ർ​ച്വ​ൽ സ​യ​ൻ​സ് ഫെ​യ​ർ
Tuesday, November 24, 2020 11:56 PM IST
തി​രു​വ​ന​ന്ത​പു​രം: ക​വ​ടി​യാ​ർ ക്രൈ​സ്റ്റ് ന​ഗ​ർ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വെ​ർ​ച്വ​ൽ സ​യ​ൻ​സ് ഫെ​യ​ർ ന​ട​ത്തി. വി​ദ്യാ​ർ​ഥി​ക​ൾ അ​വ​രു​ടെ ഭ​വ​ന​ങ്ങ​ളി​ൽ നി​ർ​മി​ച്ച സി​റ്റി​ൽ- വ​ർ​ക്കിം​ഗ് ശാ​സ്ത്ര മോ​ഡ​ലു​ക​ൾ​ക്ക് അ​ധ്യാ​പ​ക​ർ ഓ​ൺ​ലൈ​നാ​യി വി​ധി നി​ർ​ണ​യം ന​ട​ത്തി. സ​യ​ൻ​സ് ഫെ​യ​റി​നാ​യി നേ​ര​ത്തെ​ത​ന്നെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ഷ​യ​ങ്ങ​ൾ ന​ൽ​കി. വി​ദ്യാ​ർ​ഥി​ക​ൾ അ​വ​രു​ടെ അ​ഭി​രു​ചി​ക്ക​നു​സ​രി​ച്ച് ഏ​റ്റ​വും ചെ​ല​വു​കു​റ​ഞ്ഞ രീ​തി​യി​ൽ മാ​തൃ​ക​ക​ൾ നിർമിച്ച് അ​വ​ത​രി​പ്പി​ച്ചു. ടെ​ക്നോ​പാ​ർ​ക്കി​ലെ എ​ഫ്ഡി​കെ കോ​പി​റ്റെ​ൻ​സി മാ​നേ​ജ​ർ എം. ​ബി​ജു തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​നേ​ജ​ർ ഫാ. ​പോ​ൾ മാ​ങ്ങാ​ട് സി​എം​ഐ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ. മാ​ത്യു തെ​ങ്ങും​പ​ള്ളി സി​എം​ഐ, റ​വ. ടി​ന്‍റോ പു​ളി​ഞ്ചു​വ​ള്ളി​ൽ സി​എം​ഐ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.