കോ​വി​ഡ് കാ​ല​ത്ത് നി​ര്‍​ധ​ന​ര്‍​ക്ക് സൗ​ജ​ന്യ​മാ​യി ഭ​ക്ഷ​ണംവി​ള​മ്പി വ്ളാ​ത്താ​ങ്ക​ര​യി​ലെ അ​മ്മ ഊ​ണ്
Monday, November 23, 2020 11:53 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര ; കോ​വി​ഡ്കാ​ല​ത്ത് സൗ​ജ​ന്യ​മാ​യി നി​ര്‍​ധ​ന​ര്‍​ക്ക് ഭ​ക്ഷ​ണം വി​ള​മ്പി വ്ളാ​ത്താ​ങ്ക​ര​യി​ലെ അ​മ്മ ഊ​ണ് ശ്ര​ദ്ധ നേ​ടു​ന്നു. പ്ര​സി​ദ്ധ മ​രി​യ​ന്‍ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​മാ​യ വ്ളാ​ത്താ​ങ്ക​ര സ്വ​ര്‍​ഗാ​രോ​പി​ത മാ​താ ദേ​വാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​ള്ളി​വ​ക പാ​ര്‍​ക്കിം​ഗ് ഗൗ​ണ്ടി​ന് സ​മീ​പ​ത്താ​ണ് അ​മ്മ ഊ​ണ് ക്ര​മീ​ക​രി​ച്ച​രി​ക്കു​ന്ന​ത്. വെ​ജി​റ്റേ​റി​യ​ന്‍ ഭ​ക്ഷ​ണം മാ​ത്രം വി​ള​മ്പു​ന്ന അ​മ്മ ഊ​ണി​ല്‍ ഭ​ഷ​ണം പൂ​ര്‍​ണ​മാ​യും സൗ​ജ​ന്യ​മാ​ണ്.
ജാ​തി​മ​ത ഭേ​ത​മ​ന്യേ ആ​ര്‍​ക്കും അ​മ്മ ഊ​ണി​ലെ​ത്തി ഭ​ക്ഷ​ണം കി​ഴി​ച്ച് മ​ട​ങ്ങാം. വ്ളാ​ത്ത​ങ്ക​ര​യി​ലെ അ​മ്മ ഊ​ണി​ല്‍ കാ​ഷ് കൗ​ണ്ട​റോ കാ​ഷ്യ​റോ ഇ​ല്ല എ​ന്ന​താ​ണ് പ്ര​ത്യേ​ക​ത. കാ​ശു​ള്ള​വ​ര്‍​ക്ക് ഒ​രു നി​ര്‍​ധ​ന​നു കൂ​ടി അ​ന്നം ന​ല്‍​കാ​നാ​യി വേ​ണ​മെ​ങ്കി​ല്‍ അ​മ്മ ഊ​ണി​ല്‍ ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള കാ​ഷ്ബോ​ക്സി​ല്‍ പ​ണം നി​ക്ഷേ​പി​ക്കാം. തെ​രെ​ഞ്ഞെ​ടു​പ്പ് കാ​ല​മാ​യ​തി​നാ​ല്‍ പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങു​ന്ന​വ​ര്‍ ധാ​രാ​ള​മാ​യി അ​മ്മ ഊ​ണി​ല്‍ നി​ന്ന് വി​ശ​പ്പ​ട​ക്കി മ​ട​ങ്ങു​ന്നു.
ഇ​ട​വ​ക വി​കാ​രി മോ​ണ്‍.​വി പി ​ജോ​സാ​ണ് കോ​വി​ഡ് കാ​ല​ത്തെ ഈ ​പു​ത്ത​ന്‍ ആ​ശ​യ​ത്തി​ന് പി​ന്നി​ല്‍. ഇ​ട​വ​ക​യു​ടെ പാ​രി​ഷ് കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​മ്മ ഊ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ധാ​രാ​ളം സു​മ​ന​സു​ക​ള്‍ അ​മ്മ ഊ​ണി​ന് വേ​ണ്ടി സം​ഭാ​വ​ന​ക​ള്‍ ന​ല്‍​കി​കൊ​ണ്ടി​രി​ക്കു​ന്ന​താ​യി ഇ​ട​വ​ക വി​കാ​രി അ​റി​യി​ച്ചു. ചോ​റും ര​ണ്ട് ക​റി​ക​ളും അ​വി​യ​ലു​ള്‍​പ്പെ​ടെ മൂ​ന്നു കൂ​ട്ടു​ക​റി​ക​ളു​മാ​ണ് അ​മ്മ ഊ​ണി​ല്‍ വി​ള​മ്പു​ന്ന​ത്. ഇ​ട​വ​ക​യി​ലെ സ​ന്യാ​സി​നി​ക​ളും ഈ ​സം​രം​ഭ​ത്തി​ല്‍ കൈ​കോ​ര്‍​ക്കു​ന്നു. പാ​ച​ക​ത്തി​നാ​യി പ്ര​ത്യേ​കം പ​രി​ശീ​ല​നം ല​ഭി​ച്ച​വ​രെ​യാ​ണ് ഇ​ട​വ​ക നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്.