ആ​ര്യ​ന്‍​കോ​ട്ട് ക​ണ്ണൂ​ര്‍ മോ​ഡ​ല്‍ പോ​സ്റ്റ​ര്‍ ന​ശീ​ക​ര​ണം; വ്യാ​പ​ക പ്ര​തി​ഷേ​ധം.
Monday, November 23, 2020 11:53 PM IST
വെ​ള്ള​റ​ട: ആ​ര്യ​ന്‍​കോ​ട് പ​ഞ്ചാ​യ​ത്തി​ല്‍ കാ​വ​ല്ലൂ​ര്‍ വാ​ര്‍​ഡി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന കാ​വ​ല്ലൂ​ര്‍ പ്ര​ദീ​പി​ന്‍റെ പോ​സ്റ്റ​റു​ക​ള്‍ സാ​മൂ​ഹി​ക വി​രു​ദ്ധ​ര്‍ ക​രി ഓ​യി​ല്‍ ഒ​ഴി​ച്ച് ന​ശി​പ്പി​ച്ചു. ആ​ര്യ​ന്‍​കോട്ട ്‍ ക​ണ്ണൂ​ര്‍ മോ​ഡ​ല്‍ പോ​സ്റ്റ​ര്‍ ന​ശീ​ക​ര​ണ​മാ​ണ് ന​ട​ത്തി​യി​രി​ക്കു​ന്ന​തെന്നും പ്രതിക​ളെ ഉ​ട​ന്‍ പോ​ലീ​സ് പി​ടി​കൂ​ടി ശി​ക്ഷാ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും യു​ഡി​എ​ഫ് പാ​റ​ശാ​ല നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ര്‍​മാ​ന്‍ കെ. ​ദ​സ്ത​ഗീ​ര്‍ അ​വ​ശ്യ​പ്പെ​ട്ടു. ആ​ര്യ​ന്‍​കോ​ട് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ​പ​ക്ട​ര്‍ പ്ര​ദീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ്‌ സം​ഘം സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി. കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വ​ഷ​ണം തുടങ്ങി.