ജില്ലയിൽ മത്സരരംഗത്ത് 6,402 സ്ഥാനാർഥികൾ
Monday, November 23, 2020 11:47 PM IST
തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മ​ത്സ​ര ചി​ത്രം തെ​ളി​ഞ്ഞു. 6,402 സ്ഥാ​നാ​ർ​ഥി​ക​ളാ​ണു ജ​ന​വി​ധി തേ​ടി ജി​ല്ല​യി​ൽ മ​ത്സ​രി​ക്കു​ന്ന​ത്. പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി ഇ​ന്ന​ലെ മൂ​ന്നി​ന് അ​വ​സാ​നി​ച്ച​തോ​ടെ​യാ​ണ് സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യ്ക്ക് അ​ന്തി​മ രൂ​പ​മാ​യ​ത്. ആ​കെ സ്ഥാ​നാ​ർ​ഥി​ക​ളി​ൽ വ​നി​ത​ക​ളാ​ണു കൂ​ടു​ത​ൽ. 3,329 പേ​ർ. 3,073 പു​രു​ഷ സ്ഥാ​നാ​ർ​ഥി​ക​ളും മ​ത്സ​ര രം​ഗ​ത്തു​ണ്ട്.
ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ളി​ലേ​ക്ക് 4,710 പേ​രാ​ണു ജ​ന​വി​ധി തേ​ടു​ന്ന​ത്. ഇ​തി​ൽ 2,464 പേ​ർ വ​നി​ത​ക​ളും 2,246 പേ​ർ പു​രു​ഷ​ന്മാ​രു​മാ​ണ്. 266 വ​നി​ത​ക​ളും 257 പു​രു​ഷ​ന്മാ​രു​മ​ട​ക്കം 523 സ്ഥാ​നാ​ർ​ഥി​ക​ളാ​ണു ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ ആ​കെ 97 സ്ഥാ​നാ​ർ​ഥി​ക​ളി​ൽ 46 വ​നി​ത​ക​ളും 51 പു​രു​ഷ​ന്മാ​രു​മു​ണ്ട്.
തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​നി​ൽ ആ​കെ 556 സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​ര രം​ഗ​ത്തു​ണ്ട്. 278 വ​നി​ത​ക​ളും 278 പു​രു​ഷ​ന്മാ​രും. 274 വ​നി​ത​ക​ളും 242 പു​രു​ഷ​ന്മാ​രു​മ​ട​ക്കം 516 പേ​രാ​ണു മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ൽ മ​ത്സ​രി​ക്കു​ന്ന​ത്. അ​ന്തി​മ സ്ഥാ​നാ​ർ​ഥി​പ്പ​ട്ടി​ക​യാ​യ​തോ​ടെ ഓ​രോ​രു​ത്ത​ർ​ക്കു​മു​ള്ള ചി​ഹ്ന​ങ്ങ​ളും ഇ​ന്ന​ലെ അ​നു​വ​ദി​ച്ചു.
വ​ര​ണാ​ധി​കാ​രി​ക​ളു​ടെ ഓ​ഫി​സു​ക​ളി​ലാ​യി​രു​ന്നു ചി​ഹ്നം അ​നു​വ​ദി​ക്കു​ന്ന ന​ട​പ​ടി​ക​ൾ ന​ട​ന്ന​ത്.