പോ​ലീ​സ് ആ​ക്ട് ഭേ​ദ​ഗ​തി ജ​നാ​ധി​പ​ത്യ വി​രു​ദ്ധം: ഗാ​ന്ധി ദ​ർ​ശ​ൻ വേ​ദി ഐ​ടി സെ​ൽ
Sunday, November 22, 2020 11:35 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ പോ​ലീ​സ് ആ​ക്ട് ഭേ​ദ​ഗ​തി ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മെ​ന്ന് കേ​ര​ള പ്ര​ദേ​ശ് ഗാ​ന്ധി ദ​ർ​ശ​ൻ വേ​ദി ഐ​ടി സെ​ൽ സം​സ്ഥാ​ന ക​മ്മി​റ്റി . നീ​തി പീ​ഠം കു​റ്റം നി​ർ​ണ​യി​ക്കു​ന്ന രീ​തി​ക്ക് പ​ക​രം പോ​ലീ​സി​ന് വി​വേ​ച​നാ​ധി​കാ​രം ന​ൽ​കാ​നു​ള്ള നീ​ക്കം ക​രി​നി​യ​മ​മാ​ണെ​ന്നും അ​ത് നീ​ക്കം ചെ​യ്യാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം അ​വ​ശ്യ​പ്പ​ട്ടു.
സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യ​ക്തി​ക​ൾ​ക്കും ,സ്ത്രീ​ക​ൾ​ക്കും എ​തി​രാ​യ സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തി​ന് ആ​വ​ശ്യ​മെ​ങ്കി​ൽ ക​ർ​ശ​ന നി​യ​മം നി​ർ​മി​ക്കു​ന്ന​തി​നു പ​ക​രം പോ​ലീ​സ് ആ​ക്ടി​ൽ കൊ​ണ്ടു​വ​ന്ന ഭേ​ദ​ഗ​തി നി​ല​വി​ലു​ള്ള അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യം, മാ​ധ്യ​മ സ്വാ​ത​ന്ത്ര്യം , ജ​നാ​ധി​പ​ത്യ സ്വാ​ത​ന്ത്ര്യം , മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ൾ എ​ന്നി​വ പ​രി​മി​ത​പ്പെ​ടു​ത്തു​മെ​ന്ന് യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ചീ​ഫ് കോ​ർ​ഡി​നേ​റ്റ​ർ മാ​മ്പു​ഴ​ക്ക​രി വി.​എ​സ്. ദി​ലീ​പ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​രേ​ഷ് ബാ​ബു വാ​ഴൂ​ർ , യു ​മേ​ഘ , സി.​വി ര​മേ​ശ്, മു​ര​ളീ കൃ​ഷ്ണ​ൻ , അ​ഡ്വ: ക​രോ​ൾ ആ​ല​ഞ്ചേ​രി തുടങ്ങിയവ​ർ പ്ര​സം​ഗി​ച്ചു.