പോ​രാ​ട്ട വീ​ര്യം ചോ​രാ​തെ മേ​ലാം​ങ്കോ​ട്
Sunday, November 22, 2020 11:34 PM IST
നേ​മം : ന​ഗ​ര​സ​ഭ നേ​മം മേ​ഖ​ല​യി​ലെ വാ​ർ​ഡു​ക​ളി​ൽ ഒ​ന്നാ​ണ് മേ​ലാം​ങ്കോ​ട്. പോ​രാ​ട്ട​വീ​ര്യം ചോ​രാ​തെ മൂ​ന്ന് മു​ന്ന​ണി​ക​ളും രം​ഗ​ത്ത് ഇ​റ​ങ്ങി​യ​തോ​ടു​കൂ​ടി തെ​ര​ഞ്ഞെ​ടു​പ്പ് രം​ഗം സ​ജീ​വ​മാ​യി. മു​ൻ നേ​മം പ​ഞ്ചാ​യ​ത്തി​ന്‍റെ ഭാ​ഗ​ങ്ങ​ൾ കൂ​ട്ടി ചേ​ർ​ക്ക​പ്പെ​ട്ട വാ​ർ​ഡു​ക​ളി​ൽ ഒ​ന്നാ​ണ് മേ​ലാം​ങ്കോ​ട്. വാ​ർ​ഡ് രൂ​പീ​ക​രി​ച്ച ശേ​ഷം മൂ​ന്നു പ്രാ​വ​ശ്യം സി​പി​എ​മ്മും ഒ​രു പ്രാ​വ​ശ്യം ബി​ജെ​പി​യുമാ​ണ് ഇ​വി​ടെ നി​ന്നും വി​ജ​യി​ച്ച​ത്.
പ​തി​നാ​യി​ര​ത്തി​ലേ​റെ വോ​ട്ട​ർ​ന്മാ​രാ​ണ് ഇ​വി​ടെ ഉ​ള്ള​ത്. യു​ഡി​എ​ഫി​ലെ അ​ഡ്വ.​വി.​ജെ. സു​മി കൃ​ഷ്ണ​യും എ​ൽ​ഡി​എ​ഫി​ലെ വി.​എ​സ്.​അ​ക്ഷ​യും എ​ൻ​ഡി​എ​യി​ലെ എ​സ്.​കെ.​ശ്രീ​ദേ​വി​യും ത​മ്മി​ലാ​ണ് പ്ര​ധാ​ന മ​ത്സ​രം. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യി​ലെ പാ​പ്പ​നം​കോ​ട് സ​ജി​യാ​ണ് വി​ജ​യി​ച്ച​ത്.
ര​ണ്ടാ​യി​ര​ത്തി​ലേ​റെ വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് വി​ജ​യി​ച്ച​ത്. ന​ഗ​ര​സ​ഭ​യി​ൽ എ​റ്റ​വും കു​ടു​ത​ൽ വോ​ട്ട് നേ​ടി​യ ര​ണ്ടാം മ​ത്തെ ഭൂ​രി​പ​ക്ഷം സ​ജി​ക്കാ​യി​രു​ന്നു.
സി​പി​എം സീ​റ്റ് തി​രി​ച്ച് പി​ടി​ക്കാ​ൻ ശ്ര​മം ന​ട​ത്തു​മ്പോ​ൾ കോ​ൺ​ഗ്ര​സ് പി​ടി​ച്ചെ​ടു​ക്കാ​ൻ ത​ന്ത്ര​ങ്ങ​ൾ മെ​ന​യു​ക​യാ​ണ്.
സു​മി​കൃ​ഷ്ണ​ൻ പാ​ര​മ്പ​ര്യ​മാ​യി കോ​ൺ​ഗ്ര​സ് കു​ടും​ബ​ത്തി​ലെ അം​ഗ​മാ​ണ്. കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക എ​ന്ന നി​ല​യി​ലെ പ​രി​ച​യ​വും വാ​ർ​ഡി​ലെ ജ​ന​ങ്ങ​ളു​മാ​യു​ള്ള അ​ടു​പ്പ​വും അ​ഭി​ഭാ​ഷ​ക എ​ന്ന​തും ത​നി​ക്ക് അ​നു​കൂ​ല​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്. എ​ൽ​ഡി​എ​ഫി​ലെ വി.​എ​സ്. അ​ക്ഷ​യ ഡി​വൈ​എ​ഫ്ഐ ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വും നേ​മം ഏ​രി​യ ട്ര​ഷ​റ​റും ക​ർ​ഷ​ക സം​ഘം നേ​മം ഏ​രി​യ ക​മ്മി​റ്റി അം​ഗ​വു​മാ​ണ്. നാ​ട്ടി​ലെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ ബ​ന്ധ​ങ്ങ​ൾ വി​ജ​യ​ത്തി​ന് സ​ഹാ​യി​ക്കു​മെ​ന്നാ​ണ് അ​ക്ഷ​യ ക​രു​തു​ന്ന​ത്. എ​ൻ​ഡി​എ​യി​ലെ എ​സ്.​കെ.​ശ്രീ​ദേ​വി ബി​ജെ​പി​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​യും നാ​ട്ടി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സ​ജീ​വ​മാ​ണ്. ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷം ബി​ജെ​പി കൗ​ൺ​സി​ല​ർ ന​ട​ത്തി​യ കു​ടി​വെ​ള്ളം, റോ​ഡ് , വൈ​ദ്യു​തി തു​ട​ങ്ങി​യ ജ​ന​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ശ്രീ​ദേ​വി​യു​ടെ വോ​ട്ട് തേ​ട​ൽ. ഇ​തി​ന​കം ഒ​ന്നാം ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​ർ​ത്തി​യാ​ക്കി ര​ണ്ടാം ഘ​ട്ട പ്ര​ചാ​ര​ണ​ത്തി​ലാ​ണ് ഇ​വി​ട​ത്തെ സ്ഥാ​നാ​ർ​ഥിക​ൾ.