പു​ത്ത​നു​ടു​പ്പും പു​സ്ത​ക​വും കാ​ന്പ​യി​ന്‍റെ മൂ​ന്നാം​ഘ​ട്ടം: കാ​ടു ക​യ​റി ജി​ല്ലാ പോ​ലീ​സ് ഉ​പ​മേ​ധാ​വി​യും സം​ഘ​വും
Sunday, November 22, 2020 11:34 PM IST
വി​തു​ര: സം​സ്ഥാ​ന വ്യാ​പ​ക​മാ​യി സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പി​ലാ​ക്കി വ​രു​ന്ന പു​ത്ത​നു​ടു​പ്പും പു​സ്ത​ക​വും കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ പോ​ലീ​സ് ജി​ല്ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് വോ​ള​ന്‍റി​യ​ർ കോ​ർ​പ്സ് അം​ഗ​ങ്ങ​ൾ സ​മാ​ഹ​രി​ച്ച വ​സ്ത്ര​ങ്ങ​ളും ഭ​ക്ഷ്യ വ​സ്തു​ക്ക​ളും മ​റ്റ് അ​വ​ശ്യ വ​സ്തു​ക്ക​ളു​മാ​യി തി​രു​വ​ന​ന്ത​പു​രം അ​ഡീ​ഷ​ണ​ൽ എ​സ്പി ഇ.​എ​സ് ബി​ജു​മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും അ​ധ്യാ​പ​ക​രും വി​തു​ര ക​ല്ലു​പാ​റ സെ​റ്റി​ൽ​മെ​ന്‍റി​ലെ​ത്തി.

പു​ത്ത​നു​ടു​പ്പും പു​സ്ത​ക​വും കാ​ന്പ​യി​ന്‍റെ മൂ​ന്നാം​ഘ​ട്ട വി​ത​ര​ണ​മാ​ണ് വി​തു​ര​യി​ൽ ന​ട​ന്ന​ത്. വി​തു​ര ജ​ന​മൈ​ത്രി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രും വി​തു​ര ഗ​വ.​ഹൈ​സ്കൂ​ളി​ലെ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് പ​ദ്ധ​തി​യും ക​ല്ലു​പാ​റ​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ത​യാ​റാ​ക്കി​യ കോ​വി​ഡ് പ​ള്ളി​ക്കൂ​ട​ത്തി​ലെ​ത്തി​യ അ​ഡീ​ഷ​ണ​ൽ എ​സ്പി കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ച്ചു. വി​തു​ര ക​ല്ലു​പാ​റ​യി​ൽ വാ​ഹ​ന​ക്ക​ൾ​ക്ക് എ​ത്തി​പ്പെ​ടാ​ൻ ക​ഴി​യി​ല്ല. ദു​ർ​ഘ​ട പാ​ത​യി​ലൂ​ടെ മ​ല​യും പാ​റ​യും ക​യ​റി വേ​ണം ഇ​വി​ടെ​യെ​ത്താ​ൻ. പ​ന്ത്ര​ണ്ടോ​ളം കു​ട്ടി​ക​ളാ​ണ് ക​ല്ലു​പാ​റ​യി​ൽ നി​ന്നും വി​തു​ര സ്കൂ​ളി​ലെ​ത്തി പ​ഠ​നം ന​ട​ത്തു​ന്ന​ത്.

കോ​വി​ഡ് വ​ന്ന​തോ​ടെ ഒ​റ്റ​പ്പെ​ട്ട ക​ല്ലു​പാ​റ​യി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​നം മു​ട​ങ്ങാ​തി​രി​ക്കാ​നാ​ണ് വി​തു​ര സി​ഐ എ​സ്.​ശ്രീ​ജി​ത്ത്, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​എ​ൽ.​സു​ധീ​ഷ്, വി​തു​ര സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നും സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കെ​ഡ​റ്റ് പ​ദ്ധ​തി​യു​ടെ ചാ​ർ​ജ് ഓ​ഫീ​സ​റു​മാ​യ അ​ൻ​വ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​വി​ടെ പ​ഠ​ന സൗ​ക​ര്യം ഒ​രു​ക്കി​യ​ത്. എ​ഡി​ജി​പി മ​നോ​ജ് ഏ​ബ്ര​ഹാം, ഐ​ജി പി.​വി​ജ​യ​ൻ എ​ന്നി​വ​രും ഇ​വ​ർ​ക്ക് പി​ന്തു​ണ ന​ൽ​കി. സെ​റ്റി​ൽ​മെ​ന്‍റി​ലെ മു​ഴു​വ​ൻ കു​ടും​ബ​ങ്ങ​ൾ​ക്കും വ​സ്ത്ര​ങ്ങ​ളും അ​വ​ശ്യ വ​സ്തു​ക്ക​ളും അ​ട​ങ്ങി​യ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.
ക​ല്ലു​പാ​റ​യി​ലെ കോ​വി​ഡ് കാ​ല പ​ള്ളി​ക്കൂ​ട​ത്തി​ലെ കൊ​ച്ചു കൂ​ട്ടു​കാ​ർ​ക്ക് ന​ൽ​കാ​നാ​യി വി​തു​ര സ്കൂ​ളി​ലെ കു​ട്ടി​പ്പോ​ലീ​സു​കാ​ർ ദീ​പാ​വ​ലി സ​മ്മാ​ന​മാ​യി വാ​ങ്ങി ന​ൽ​കി​യ മ​ധു​ര പ​ല​ഹാ​ര​ങ്ങ​ളും ഉ​ദ്യോ​ഗ​സ്ഥ​ർ ഊ​രി​ലെ​ത്തി​ച്ചു .

എ​സ്പി​സി പ​ദ്ധ​തി​യു​ടെ തി​രു​വ​ന​ന്ത​പു​രം ജി​ല്ല അ​സി​സ്റ്റ​ന്‍റ് നോ​ഡ​ൽ ഓ​ഫീ​സ​ർ അ​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ധ്യാ​പ​ക​രും പൂ​ർ​വ എ​സ്പി​സി കേ​ഡ​റ്റു​ക​ളും ചേ​ർ​ന്ന് ന​ട​പ്പി​ലാ​ക്കി വ​രു​ന്ന പു​ത്ത​നു​ടു​പ്പും പു​സ്ത​ക​വും കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ അ​വ​ശ്യ വ​സ്തു​ക്ക​ളാ​ണ് ജി​ല്ല​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വി​ത​ര​ണം ചെ​യ്ത​ത്.