വെ​ഞ്ഞാ​റ​മൂ​ട് ഡി​വി​ഷ​ൻ: പ്രചാരണം തുടങ്ങിയ സ്ഥാനാർഥിയെ മാറ്റി; കോ​ൺ​ഗ്ര​സി​ൽ പൊ​ട്ടി​ത്തെ​റി
Sunday, November 22, 2020 12:14 AM IST
വെ​ഞ്ഞാ​റ​മൂ​ട് : ഒ​രു വ​ട്ടം പ്രാ​ചാ​ര​ണ​ത്തി​നുശേ​ഷം സ്ഥാ​നാ​ർ​ഥിയെ മാ​റ്റി, കോ​ൺ​ഗ്ര​സി​ൽ പൊ​ട്ടി​ത്തെ​റി. വെ​ഞ്ഞാ​റ​മൂ​ട് ജി​ല്ലാ ഡി​വി​ഷ​ൻ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി എം. ​സു​നി​താ കു​മാ​രി​യെ​യാ​ണ് ഒ​രു വ​ട്ട പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കുശേ​ഷം കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം മാ​റ്റി​യ​ത്. ഇ​ത് തെ​ര​ഞ്ഞെ​ടു​പ്പ് രാ​ഷ്ട്രീ​യ​ത്തി​ൽ കോ​ൺ​ഗ്ര​സി​നെ പൊ​ട്ടി​ത്തെ​റി​യു​ടെ വ​ക്കോ​ള​മെ​ത്തി​ച്ചി​രി​ക്കു​ക​യാ​ണ്.

ഐ ​ഗ്രൂ​പ്പി​ന് അ​വ​കാ​ശ​പ്പെ​ട്ട​താ​ണ് വെ​ഞ്ഞാ​റ​മൂ​ട് ഡി​വി​ഷ​ൻ. വ​നി​താ സം​വ​ര​ണ​മാ​യ ഇ​വി​ടെ മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും കെപിസിസി സെ​ക്ര​ട്ട​റി​യു​മാ​യ ര​മ​ണി പി .​നാ​യ​ർ​ക്കാ​യി​രു​ന്നു ആ​ദ്യ പ​രി​ഗ​ണ​ന. എ​ന്നാ​ൽ താ​ൻ മ​ത്സ​ര രം​ഗ​ത്ത് ഇ​ല്ല എ​ന്നു പ​റ​ഞ്ഞ് ര​മ​ണി പി.​നാ​യ​ർ സീ​റ്റ് വെണ്ടെന്നുവയ്​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ഐ ​ഗ്രൂ​പ്പി​ന്‍റെ നോ​മി​നി​യാ​യി സു​നി​ത കു​മാ​രി​യെ നേ​തൃ​ത്വം പ​രി​ഗ​ണി​ച്ച​ത്.

ജി​ല്ലാ ഡി​വി​ഷ​നി​ലെ 54 വാ​ർ​ഡു​ക​ളി​ലും സു​നി​ത കു​മാ​രി ആ​ദ്യ ഘ​ട്ട പ്ര​ചാ​ര​ണം പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്തു. കോ​ൺ​ഗ്ര​സ് യോ​ഗ​ങ്ങ​ളി​ലും പ​ങ്കെ​ടു​ത്തി​രു​ന്നു. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ്ര​ചാ​ര​ണം ന​ട​ത്തി. പ​ല​യി​ട​ങ്ങ​ളി​ലും പോ​സ്റ്റ​റു​മൊ​ട്ടി​ച്ചു. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക​യും സ​മ​ർ​പ്പി​ച്ചു.

തു​ട​ർ​ന്ന് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥിയാ​യി പ്ര​വാ​സി കോ​ൺ​ഗ്ര​സ് പ്ര​തി​നി​ധി​യാ​യ കി​ളി​മാ​നൂ​ർ സ്വ​ദേ​ശി ദീ​പ അ​നി​ൽ പ​ത്രി​ക ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് സ്ഥാ​നാ​ർ​ഥി നി​ർ​ണയം പൊ​ട്ടി​ത്തെ​റി​യു​ടെ വ​ക്കി​ലെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ കോ​ൺ​ഗ്ര​സി​ൽ വ​ലി​യ പ്ര​തിഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്. ഇ​ത് ഐ ​ഗ്രൂ​പ്പി​ൽ പു​തി​യ ചേ​രി​ത്തി​രി​വി​ന് ക​ള​മൊ​രു​തി​യി​രി​ക്കു​ക​യാ​ണ്. പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള​ള അ​വ​സാ​ന തീ​യ​തി 23 ആണെ​ന്നി​രി​ക്കെ പ്രശ്നം തീർക്കാൻ നേ​താ​ക്കാ​ൾ തി​ര​ക്കി​ട്ട ച​ർ​ച്ച​ക​ൾ ന​ട​ത്തി വ​രിക​യാ​ണ്.