വെറുതെ കൂലി നൽകി, ഒത്തുതീർപ്പ്! കാ​പ്പു​കാ​ട് ആ​ന പരിപാലന കേ​ന്ദ്ര​ത്തി​ലെ പൈ​പ്പിറക്കൽ ത​ർ​ക്കം പ​രി​ഹ​രി​ച്ചു
Sunday, November 22, 2020 12:14 AM IST
കാ​ട്ടാ​ക്ക​ട: കോ​ട്ടൂ​ർ കാ​പ്പു​ക്കാ​ട് ആ​ന പ​രി​പാ​ല​ന​കേ​ന്ദ്ര​ത്തി​ലെ പൈ​പ്പ് ഇ​റ​ക്കു​ന്ന​തി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്കം "ഒ​ത്തു​തീ​ർ​ന്നു'. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ കാ​പ്പു​കാ​ട് അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ൽ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന ആ​ന പാ​ർ​ക്കി​ലേ​ക്ക് വ​ന്ന കൂ​റ്റ​ൻ പൈ​പ്പ് ഇ​റ​ക്കാ​ൻ അ​മി​ത​കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഉ​ണ്ടാ​യ ത​ർ​ക്കം ഒ​ടു​വി​ൽ ലേ​ബ​ർ ഓ​ഫീസ​ർ "ഇ​ട​പ്പെ​ട്ട് " പ​രി​ഹ​രി​ച്ചു. പൈ​പ്പൊ​ന്നി​ന് 1400 ന​ൽ​കാ​ൻ ലേ​ബ​ർ ഓ​ഫീ​സ​ർ, നെ​യ്യാ​ർ ഡാം ​ഇ​ൻ​സ്പെ​ക്ട​ർ ഓ​ഫ് പോ​ലീ​സ്, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ, ക​മ്പ​നി പ്ര​തി​നി​ധി​ക​ൾ, തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​ർ ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ആ​ണ് തീ​രു​മാ​നം.

2000 രൂ​പ ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് ഇ​റ​ക്കേ​ണ്ട പൈ​പ്പു​ക​ൾ തൊ​ഴി​ലാ​ളി​ക​ൾ ത​ന്നെ ഇ​റ​ക്കും എ​ന്ന വാ​ദ​വു​മാ​യി ക​ഴി​ഞ്ഞ ദി​വ​സം എ​ത്തി​യ​ത്. എ​ന്നാ​ൽ 10 പൈ​പ്പ് ക​യ​റ്റാ​ൻ 2000 രൂ​പ​യാ​ണ് ആ​കെ കൂ​ലി ആ​കു​ന്ന​ത്. ഈ ​സ്ഥാ​ന​ത്താ​ണ് 2000 വീ​തം പ​ത്തു പൈ​പ്പു​ക​ൾ​ക്കും വേ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി തൊ​ഴി​ലാ​ളി​ക​ൾ വ​ന്ന​ത്. ലേ​ബ​ർ ക​യ​റ്റി​റ​ക്കു കൂ​ലി പ​ട്ടി​ക​യി​ൽ ഇ​ത്ത​രം പൈ​പ്പു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ക്രെ​യി​ൻ ഉ​പ​യേ​ഗി​ച്ച് ഇ​റ​ക്കേ​ണ്ട​വ എ​ന്ന നി​ല​ക്ക് ഓ​പ്പ​റേ​റ്റ​ർ​മാ​ർ ഒ​ഴി​കെ മ​നു​ഷ്യാ​യാ​സം ആ​വ​ശ്യം വ​രി​ല്ല എ​ന്ന​താ​ണ് കാ​ര​ണം. എ​ന്നി​ട്ടും ത​ദ്ദേ​ശീ​യ​ർ എ​ന്ന നി​ല​ക്ക് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ക​രാ​റു​കാ​ർ 1000 വ​രെ ന​ൽ​കാ​ൻ ത​യാ​റാ​യി. എ​ന്നാ​ൽ ഇ​വ​ർ നി​ല​പാ​ടി​ൽ ഉ​റ​ച്ചു നി​ന്നു. ഇ​തോ​ടെ​യാ​ണ് ശ​നി​യാ​ഴ്ച്ച ച​ർ​ച്ച​യും ഒ​ടു​വി​ൽ തീ​രു​മാ​ന​വും ഉ​ണ്ടാ​യ​ത്. എ​ന്നാ​ൽ ത​ത്വ​ത്തി​ൽ ലോ​ഡ് ഒ​ന്നി​ന് ഇ​റ​ക്കു കൂ​ലി​യാ​യി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 14000 രൂ​പ​യും ക്രെ​യി​നി​ന് പ​തി​നാ​യി​ര​ത്തോ​ള​വും ആ​കും. ഇ​നി​യും 20 ഓ​ളം ലോ​ഡ് കാ​പ്പു​കാ​ട്ടേ​ക്ക് എ​ത്താ​നു​ണ്ട്.

കാ​പ്പു​കാ​ട് പൈ​പ്പു​മാ​യി ആ​ദ്യ ലോ​ഡ് എ​ത്തി​യ​പ്പോ​ഴും ത​ർ​ക്കം ന​ട​ന്നി​രു​ന്നു. അ​ന്ന് 2500 രൂ​പ​യാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ ലേ​ബ​ർ ഒ​ഫീ​സ​ർ ഇ​ട​പ്പെ​ട്ട് 2000 പൈ​പ്പ് ഒ​ന്നി​ന് ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. ഈ ​വാ​ദ​മാ​ണ് ഇ​പ്പോ​ഴും ഉ​യ​ർ​ന്ന​ത്. അ​തേ സ​മ​യം അ​ന്ന​ത്തെ ക​രാ​റു​കാ​ർ തു​ക കൂ​ടു​ത​ൽ ആ​യ​തി​നാ​ൽ ന​ഷ്ട്ടം സം​ഭ​വി​ച്ച് ക​രാ​ർ റ​ദ്ദാ​ക്കി മ​ട​ങ്ങി. ശേ​ഷം ഇ​പ്പോ​ൾ പു​തി​യ ക​മ്പ​നി​യാ​ണ് പൈ​പ്പു​മാ​യി എ​ത്തി​യ​ത്.