ഉ​ഴ​മ​ല​യ്ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ പോ​രാ​ട്ടം ക​ടു​ക്കും
Sunday, November 22, 2020 12:14 AM IST
വി​തു​ര: ഉ​ഴ​മ​ല​യ്ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ ഇ​ക്കു​റി മ​ത്സ​ര​ത്തി​ന് വീ​റും വാ​ശി​യു​മേ​റും. മൂ​ന്ന് മു​ന്ന​ണി​ക​ളും സ്ഥാ​നാ​ര്‍​ഥി​ക​ളെ നി​ശ്ച​യി​ച്ച് പ​ത്രി​ക​യും സ​മ​ർ​പ്പി​ച്ചു ക​ള​ത്തി​ലി​റ​ങ്ങി​ക്ക​ഴി​ഞ്ഞു. വി​ക​സ​ന നേ​ട്ട​ങ്ങ​ള്‍ എ​ണ്ണി​പ്പ​റ​ഞ്ഞ് ഭ​ര​ണം നി​ല​നി​ര്‍​ത്താ​ന്‍ എ​ല്‍​ഡി​എ​ഫും ഭ​ര​ണ​ത്തി​ലെ അ​പാ​ക​ത​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി ഇ​ട​ത് കോ​ട്ട​യി​ല്‍ വി​ള്ള​ലു​ണ്ടാ​ക്കി എ​ങ്ങ​നെ​യും ഭ​ര​ണം പി​ടി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് യു​ഡി​എ​ഫ്. എ​ന്‍​ഡി​എ​യാ​ക​ട്ടെ പ​ര​മാ​വ​ധി സീ​റ്റു​ക​ള്‍ നേ​ടി പ​ഞ്ചാ​യ​ത്ത് ഭ​ര​ണം പി​ടി​ക്കു​ക എ​ന്ന ല​ക്ഷ്യം മു​ന്‍​നി​ര്‍​ത്തി​യാ​ണ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്.
1971 ലാ​ണ് ഉ​ഴ​മ​ല​യ്ക്ക​ല്‍ പ​ഞ്ചാ​യ​ത്ത് നി​ല​വി​ല്‍ വ​ന്ന​ത്. എം.​പ്ര​ഭാ​ക​ര​നാ​യി​രു​ന്നു ആ​ദ്യ​ത്തെ പ്ര​സി​ഡ​ന്‍റ്. സ്ഥി​ര​മാ​യി ഇ​ട​തി​നോ​ട് മാ​ത്രം ആ​ഭി​മു​ഖ്യം കാ​ണി​ക്കു​ന്ന പ​ഞ്ചാ​യ​ത്താ​ണി​ത്. എ​ന്നാ​ല്‍ ഒ​രു പ്രാ​വ​ശ്യം കോ​ണ്‍​ഗ്ര​സി​നും ഭ​രി​ക്കാ​ന്‍ അ​വ​സ​രം ന​ല്‍​കി.
15വാ​ര്‍​ഡു​ക​ളി​ല്‍ സി​പി​എം ഏ​ഴ്, സി​പി​ഐ മൂ​ന്ന്, കോ​ണ്‍​ഗ്ര​സ്‌- എ​സ് ഒ​ന്ന്, കോ​ണ്‍​ഗ്ര​സ്‌ നാ​ല് എ​ന്നി​ങ്ങ​നെ​യാ​ണ് ക​ക്ഷി നി​ല.