പ്ര​സി​ഡ​ന്‍റ് കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി; സെ​ക്ര​ട്ട​റി സി​പി​എ​മ്മി​ന്‍റെ​യും
Sunday, November 22, 2020 12:13 AM IST
വെ​ഞ്ഞാ​റ​മൂ​ട് : അ​മ്പ​ല ന​ട​യി​ൽ തു​ട​ങ്ങി സ്ഥാ​നാ​ർ​ത്ഥി​ക​ൾ. ത്രി​ത​ല പ​ഞ്ചാ​യ​ത്തു തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന ര​ണ്ട് സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് പ്രാ​ർ​ഥ​ന​യു​മാ​യി അ​മ്പ​ല ന​ട​യി​ൽ എ​ത്തി​യ​ത്. എ​ന്നാ​ൽ ദൈ​വം ആ​രു​ടെ പ്രാ​ർ​ഥ​ന കേ​ൾ​ക്കു​മെ​ന്നാ​ണ് അ​റി​യേ​ണ്ട​തെ​ന്നു ഭ​ക്ത​ന്മാ​ർ. നെ​ല്ല​നാ​ട് ഗ്രാ​മ പ​ഞ്ചാ​യ​യ​ത്തി​ലെ മാ​ണി​ക്ക​മം​ഗ​ലം വാ​ർ​ഡി​ലാ​ണ് മാ​ണി​ക്കോ​ട് മ​ഹാ ദേ​വ ക്ഷേ​ത്രം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും സെ​ക്ര​ട്ട​റി​യും നേ​ർ​ക്കു​നേ​ർ പോ​ർ​ക്ക​ള​ത്തി​ലി​റ​ങ്ങി​യ​ത്. 33 വ​ർ​ഷ​മാ​യി സെ​ക്ര​ട്ട​റി സ്ഥാ​നം വ​ഹി​ക്കു​ന്ന വാ​മ​ദേ​വ​ൻ പി​ള്ള സി​പി​എം സ്ഥാ​നാ​ർ​ഥി​യാ​യും,
പ്ര​സി​ഡ​ന്‍റ് ബാ​ബു മാ​ണി​ക്ക​മം​ഗ​ലം കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യും ആ​ണ് മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്. ഇ​തോ​ടെ ഈ ​വാ​ർ​ഡി​ൽ ഇ​ത്ത​വ​ണ മ​ത്സ​രം ക്ഷേ​ത്ര കാ​ര്യ​മാ​യി. പ്രി​യ​പ്പെ​ട്ട ഞ​ങ്ങ​ളു​ടെ പ്ര​സി​ഡ​ന്‍റും സെ​ക്ര​ട്ട​റി​യും മ​ത്സ​രി​ക്കു​മ്പോ​ൾ ആ​ർ​ക്കൊ​പ്പം നി​ൽ​ക്ക​ണ​മെ​ന്നു​ള്ള ആ​ശ​ങ്ക​യി​ലാ​ണ് ഭ​ക്ത​ർ. ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കു​ന്ന സി​പി​ഐ ക്കു​വേ​ണ്ടി വാ​ർ​ഡി​ലു​ള്ള​ത് അ​ഡ്വ. ആ​ർ. എ​സ്. ജ​യ​നും, ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി ഐ​ക്ക​ര സ​ന​ലു​മാ​ണ് മ​ത്സ​രി​ക്കു​ന്ന​ത് .