നെ​ല്ല് കൊ​യ്ത് നെ​ല്ല​ന്നം കു​റി​ച്ച് നെ​ല്ലാ​ശാ​നെ ആ​ദ​രി​ച്ചു
Monday, October 26, 2020 11:24 PM IST
നെ​ടു​മ​ങ്ങാ​ട്: വി​ദ്യാ​രം​ഭം ദി​ന​ത്തി​ൽ കു​ഞ്ഞു​ങ്ങ​ൾ അ​രി​യി​ലും മ​ണ​ലി​ലും ഹ​രി​ശ്രീ കു​റി​ച്ച് അ​ക്ഷ​ര ലോ​ക​ത്തേ​ക്ക് ക​ട​ക്കു​ന്ന സു​ദി​ന​ത്തി​ൽ നെ​ല്ല​ന്നം സ​ന്ദേ​ശ​വു​മാ​യി ആ​നാ​ട് പെ​രി​ങ്ങാ​വി​ൽ ഏ​ലാ​യി​ൽ ഒ​ന്നാം വി​ള​യി​ൽ വി​ത​ച്ച നെ​ല്ലി​ന്‍റെ കൊ​യ്ത്തും കൃ​ഷി കാ​ര​ണ​വ​ർ പെ​രി​ങ്ങാ​വി​ൽ മാ​ധ​വ​ൻ പി​ള്ള​യെ ആ​ദ​രി​ക്ക​ലും​വി​ശി​ഷ്യാ നെ​ല്ലെ​ഴു​ത്ത് ച​ട​ങ്ങും ന​ട​ന്നു. ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​നാ​ട് സു​രേ​ഷ് കൊ​യ്ത്തും നെ​ല്ലെ​ഴു​ത്തും ഉ​ദ്ഘാ​ട​നം ചെ​യ്ത് നെ​ല്ലാ​ശാ​നെ ആ​ദ​രി​ച്ചു. മു​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും നെ​ൽ​ക​ർ​ഷ​ക​നു​മാ​യ ആ​നാ​ട് ച​ന്ദ്ര​ൻ,നെ​ൽ​ക​ർ​ഷ​ക​ൻ മ​ണി​ക​ണ്ഠ​ൻ, നെ​ൽ​ക​ർ​ഷ​ക​യാ​യി​രു​ന്ന ലീ​ലാ​മ്മ ടീ​ച്ച​ർ, പെ​രി​ങ്ങാ​വി​ൽ ഗി​രി, കൃ​ഷി ഓ​ഫീ​സ​ർ എ​സ്.​ജ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ഒ​രു ഹെ​ക്ട​ർ ഒ​ന്നാം വി​ള​യു​ടെ കൊ​യ്ത്താ​ണ് ന​ട​ന്ന​ത്. ര​ണ്ടാം വി​ള മു​ണ്ട​ക​ൻ കൃ​ഷി ഒ​ന്ന​ര ഹെ​ക്ട​ർ നി​ല​ത്ത് അ​ഞ്ച് ക​ർ​ഷ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്നു​ണ്ട്.
ഇ​ക്കോ​ഷോ​പ്പ് വ​ഴി പ​ച്ച​നെ​ല്ല് സം​ഭ​രി​ച്ച് ഇ​ക്കോ​ഷോ​പ്പ് ന​ട​ത്തി വ​രു​ന്ന വി​വി​ധ ച​ന്ത​ക​ളി​ലൂ​ടെ സു​ഭി​ക്ഷ കേ​ര​ളം വി​ജ​യ വി​ളം​ബ​ര​ത്തോ​ടെ വി​ല്ക്കാ​ൻ പ​ദ്ധ​തി ആ​ലോ​ച​ന​യി​ലു​ണ്ടെ​ന്ന് ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.