പ്രേം​ന​സീ​ർ സ്മാ​ര​കം വ​രും​ത​ല​മു​റ​യ്ക്ക് മു​ത​ൽ​ക്കൂ​ട്ടാ​കും: മു​ഖ്യ​മ​ന്ത്രി
Monday, October 26, 2020 11:24 PM IST
തി​രു​വ​ന​ന്ത​പു​രം: പ്രേം​ന​സീ​റി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി ഉ​യ​രു​ന്ന സ്മാ​ര​ക​മ​ന്ദി​രം അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ർ​മ​ക​ളും സം​ഭാ​വ​ന​ക​ളും വ​രും​ത​ല​മു​റ​യ്ക്ക് മു​ന്നി​ൽ കാ​ഴ്ച​വ​യ്ക്കു​ന്ന​തി​ന് സ​ഹാ​യ​ക​ര​മാ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. മ​ല​യാ​ള​ത്തി​ലെ നി​ത്യ​ഹ​രി​ത​നാ​യ​ക​നാ​യ പ്രേം​ന​സീ​റി​ന് ജ​ന്മ​നാ​ടാ​യ ചി​റ​യി​ൻ​കീ​ഴി​ൽ ഒ​രു​ങ്ങു​ന്ന സ്മാ​ര​കം അ​ദ്ദേ​ഹ​ത്തെ സ്നേ​ഹി​ക്കു​ക​യും ആ​ദ​രി​ക്കു​ക​യും ചെ​യ്യു​ന്ന പ്രേ​ക്ഷ​ക ല​ക്ഷ​ങ്ങ​ളു​ടെ ചി​ര​കാ​ലാ​ഭി​ലാ​ഷ​ത്തി​ന്‍റെ സാ​ഫ​ല്യ​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ചി​റ​യി​ൻ​കീ​ഴി​ൽ പ്രേം​ന​സീ​ർ സ്മാ​ര​ക സാം​സ്‌​കാ​രി​ക സ​മു​ച്ച​യ​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​ന്ത​രി​ച്ച് 32 വ​ർ​ഷം ആ​വു​മ്പോ​ഴേ പ്രേം​ന​സീ​റി​നെ​പ്പോ​ലു​ള്ള ഒ​രു മ​ഹാ​ന​ട​ന് സ്മാ​ര​ക​മു​ണ്ടാ​വു​ന്നു​ള്ളൂ എ​ന്ന​ത് അ​ഭി​മാ​നി​ക്കാ​ൻ വ​ക​ന​ൽ​കു​ന്ന​ത​ല്ല.

വ്യ​ക്തി​ത്വ​ശു​ദ്ധി​യു​ള്ള​യാ​ൾ, മ​റ്റു​ള്ള​വ​രു​ടെ വേ​ദ​ന​ക​ൾ മ​ന​സി​ലാ​ക്കാ​ൻ ക​ഴി​യു​ന്ന​യാ​ൾ, സാ​മ്പ​ത്തി​ക​ന​ഷ്ടം അ​നു​ഭ​വി​ക്കു​ന്ന നി​ർ​മാ​താ​ക്ക​ൾ​ക്ക് പ്ര​തി​ഫ​ലം പോ​ലും നോ​ക്കാ​തെ ഡേ​റ്റു​ന​ൽ​കി സ​ഹാ​യി​ക്കാ​ൻ മ​ന​സു​ണ്ടാ​യി​രു​ന്ന​യാ​ൾ, താ​ര​പ​ദ​വി​യി​ലേ​ക്കു​യ​ർ​ന്നി​ട്ടും അ​ഹ​ങ്കാ​ര​സ്പ​ർ​ശ​മി​ല്ലാ​തെ ഏ​വ​രോ​ടും സ്നേ​ഹ​ത്തോ​ടെ പെ​രു​മാ​റി​യ ആ​ൾ തു​ട​ങ്ങി പു​തി​യ ത​ല​മു​റ​ക​ളി​ലെ ക​ലാ​കാ​ര​ൻ​മാ​ർ​ക്ക് പ​ഠി​ക്കാ​നും മാ​തൃ​ക​യാ​ക്കാ​നും ഒ​ട്ടേ​റെ സ​ദ്ഗു​ണ​ങ്ങ​ൾ പ്രേം​ന​സീ​റി​ലു​ണ്ടാ​യി​രു​ന്നു. സ്വ​ഭാ​വ​മ​ഹി​മ​യും ആ​ദ​ർ​ശ​ധീ​ര​ത​യു​മു​ള്ള വ്യ​ക്തി എ​ന്ന പ്ര​തി​ച്ഛാ​യ സി​നി​മയിലും പു​റ​ത്തും ഒ​രു പോ​ലെ അ​ദ്ദേ​ഹ​ത്തി​ന് നി​ല​നി​ർ​ത്താ​ൻ ക​ഴി​ഞ്ഞു. അ​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ താ​ര​പ​ദ​വി​യും ജ​ന​പ്രീ​തി​യും അ​ജ​യ്യ​മാ​ക്കി നി​ല​നി​ർ​ത്തി.

മ​ല​യാ​ള സി​നി​മ​യു​ടെ ച​രി​ത്ര​ത്തി​ലെ ആ​ദ്യ സൂ​പ്പ​ർ​താ​ര​വും പ്രേം ​ന​സീ​ർ ആ​യി​രു​ന്നു. തി​ര​ശീ​ല​യി​ൽ പാ​വ​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന വീ​ര​നാ​യ​ക​നാ​യി അ​ഭി​ന​യി​ച്ചു, പൊ​തു​ജീ​വി​ത​ത്തി​ൽ അ​ദ്ദേ​ഹം അ​ത് യാ​ഥാ​ർ​ഥ്യ​മാ​ക്കു​ക​യും ചെ​യ്ത​താ​യും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

15000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​ത്തി​ൽ മി​നി തി​യ​റ്റ​ർ ഉ​ൾ​പ്പെ​ടെ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ സ്മാ​ര​ക​മാ​ണ് നി​ർ​മി​ക്കു​ന്ന​ത്. മൂ​ന്ന് നി​ല​ക​ളി​ലാ​യി നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ മ്യൂ​സി​യം, ഓ​പ്പ​ൺ എ​യ​ർ തീ​യ​റ്റ​ർ, സ്റ്റേ​ജ്, ലൈ​ബ്ര​റി, ക​ഫെ​റ്റീ​രി​യ, ബോ​ർ​ഡ് റൂ​മു​ക​ൾ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. ആ​വ​ശ്യ​ത്തി​ന് പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​വു​മു​ണ്ടാ​യി​രി​ക്കും.

നാ​ലു​കോ​ടി രൂ​പ​യാ​ണ് പ​ദ്ധ​തി​യു​ടെ ചെ​ല​വ്. സാം​സ്‌​കാ​രി​ക വ​കു​പ്പി​ന്‍റെ കീ​ഴി​ൽ ചി​റ​യി​ൻ​കീ​ഴി​ലെ ശാ​ർ​ക്ക​ര ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മാ​ണ് സ്മാ​ര​കം നി​ർ​മി​ക്കു​ന്ന​ത്. ച​ട​ങ്ങി​ൽ പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ, നി​യ​മ സാം​സ്‌​കാ​രി​ക, പാ​ർ​ലി​മെ​ന്‍റ​റി​കാ​ര്യ മ​ന്ത്രി എ. ​കെ ബാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ വി. ​ശ​ശി സ്മാ​ര​ക മ​ന്ദി​ര​ത്തി​ന്‍റെ ശി​ലാ​ഫ​ല​കം അ​നാ​ച്ഛാ​ദ​നം ചെ​യ്തു. കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ക​മ​ൽ, മു​ൻ നി​യ​മ​സ​ഭാ​ഗം ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ൻ, ചി​റ​യി​ൻ​കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. സു​ഭാ​ഷ്, ചി​റ​യി​ൻ​കീ​ഴ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. ഡീ​ന തു​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.