712 പേ​ർ​ക്കു കൂ​ടി കോ​വി​ഡ്; 941 പേ​ർ​ക്കു രോ​ഗ​മു​ക്തി
Monday, October 26, 2020 12:07 AM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 712 പേ​ർ​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 941 പേ​ർ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ൽ 9,069 പേ​രാ​ണു രോ​ഗം സ്ഥി​രീ​ക​രി​ച്ചു ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്.
ഇ​ന്ന​ലെ ഏ​ഴു പേ​രു​ടെ മ​ര​ണം കൂ​ടി കോ​വി​ഡ് മൂ​ല​മാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ചു. ക​വ​ടി​യാ​ർ സ്വ​ദേ​ശി​നി വി​ജ​യ​മ്മ (59), പാ​ച്ച​ല്ലൂ​ർ സ്വ​ദേ​ശി സു​ബൈ​ദ ബീ​വി (68), പേ​യാ​ട് സ്വ​ദേ​ശി കൃ​ഷ്ണ​ൻ​കു​ട്ടി (72), ചി​റ​യി​ൻ​കീ​ഴ് സ്വ​ദേ​ശി ബാ​ബു (66), നാ​വാ​യി​ക്കു​ളം സ്വ​ദേ​ശി അ​ശോ​ക​ൻ (60), സാ​ര​ഥി ന​ഗ​ർ സ്വ​ദേ​ശി എ.​ആ​ർ. സ​ലീം (60), മ​ണ​ക്കാ​ട് സ്വ​ദേ​ശി അ​ബ്ദു​ൾ റ​സാ​ഖ് (75) എ​ന്നി​വ​രു​ടെ മ​ര​ണ​മാ​ണു കോ​വി​ഡ് മൂ​ല​മെ​ന്നു സ്ഥി​രീ​ക​രി​ച്ച​ത്.
ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 559 പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗ​ബാ​ധ​യു​ണ്ട ായ​ത്. ഇ​തി​ൽ 15 പേ​ർ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രാ​ണ്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളെ​ത്തു​ട​ർ​ന്നു ജി​ല്ല​യി​ൽ 2,380 പേ​രെ​ക്കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ഇ​വ​ര​ട​ക്കം ആ​കെ 25,185 പേ​ർ വീ​ടു​ക​ളി​ലും 182 പേ​ർ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു​ണ്ട ്. അ​തേ​സ​മ​യം 2,061 പേ​ർ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​തെ നി​രീ​ക്ഷ​ണ​കാ​ലം പൂ​ർ​ത്തി​യാ​ക്കി​യ​താ​യും ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു.
പു​ല്ലു​വി​ള​യി​ലെ
കോ​വി​ഡ് ആ​ശു​പ​ത്രി​
താ​ത്കാ​ലി​ക​മാ​യി
അ​ട​ച്ചു
വി​ഴി​ഞ്ഞം: തീ​ര​ദേ​ശ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഗ​ണ്യ​മാ​യ കു​റ​വു​ള്ള​താ​യി അ​ധി​കൃ​ത​ർ.​സാ​മൂ​ഹ്യ വ്യ​ാപ​നം ന​ട​ന്ന പു​ല്ലു​വി​ള​യി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​യും താ​ത്കാ​ലി​ക​മാ​യി അ​ട​ച്ച് പൂ​ട്ടി. അ​വ​സാ​ന മു​ണ്ടാ​യി​രു​ന്ന പ​തി​നാ​റ് രോ​ഗി​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​തി​മൂ​ന്ന് പേ​രും നെ​ഗ​റ്റീ​വാ​യി ആ​ശു​പ​ത്രി വി​ട്ടു. പി​ന്നെ​യു​ണ്ടാ​യി​രു​ന്ന മു​ന്നു പേ​രെ​യും കാ​ഞ്ഞി​രം​കു​ള​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. രോ​ഗി​ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​നും ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​നു​മാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട വോ​ള​ന്‍റി​യ​ർ​മാ​രെ​യും ക​ഴി​ഞ്ഞ ദി​വ​സം പി​രി​ച്ചു​വി​ട്ടു.​ഇ​നി ഇ​വി​ടെ​യു​ള്ള​ത് അ​ണു ന​ശി​ക​ര​ണ​ത്തി​നും ശു​ചി​ക​ര​ണ​ത്തി​നു​മു​ള്ള യൂ​ണി​റ്റ് മാ​ത്രം. സാ​മൂ​ഹ്യ വ്യാ​പ​ന​ശേ​ഷം രോ​ഗി​ക​ൾ കു​റ​ഞ്ഞ​തോ​ടെ ഒ​രു മാ​സം മു​ൻ​പ് പ​ള്ള​ത്തെ ആ​ശു​പ​ത്രി അ​ട​ച്ച് പൂ​ട്ടി​യി​രു​ന്നു.