കാ​ർ ഇ​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​ന് പ​രി​ക്ക്
Monday, October 26, 2020 12:04 AM IST
വെ​ഞ്ഞാ​റ​മൂ​ട് : നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ഇ​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​ന് ഗു​രു​ത​ര പ​രി​ക്ക്. സം​സ്ഥാ​ന പാ​ത​യി​ൽ മാ​ണി​ക്കോ​ട് മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വെ​ഞ്ഞാ​റ​മൂ​ട് വ​യ്യേ​റ്റ് ഓ​ജ​സ് ച​പ്പാ​ത്തി​ക്ക​ട ഉ​ട​മ സ​ക്കീ​ർ (48)നാ​ണ് പ​രി​ക്കേ​റ്റ​ത്.
വ​യ്യേ​റ്റ് ഭാ​ഗ​ത്തു നി​ന്നും വെ​ഞ്ഞാ​റ​മൂ​ട് ഭാ​ഗ​ത്തേ​യ്ക്ക് പോ​കു​ക​യാ​യാ​യി​രു​ന്ന സ്കൂ​ട്ട​റി​ൽ എ​തി​ർ ദി​ശ​യി​ൽ നി​ന്നും വ​രു​ക​യാ​യി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.
ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ലേ​യ്ക്ക് തെ​റി​ച്ചു വീ​ണ് ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ​ക്കീ​റി​നെ വെ​ഞ്ഞാ​റ​മൂ​ട് ശ്രീ ​ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് മേ​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ചു.