ട്രാ​ക്ട​റി​ല്‍ നി​ന്നും വീ​ണ് യു​വാ​വ് മരിച്ചു
Saturday, October 24, 2020 1:38 AM IST
വെ​ഞ്ഞാ​റ​മ​ടൂ​ട്: ട്രാ​ക്ട​റി​ല്‍ നി​ന്നും വീ​ണ് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. പൂ​വ​ണ​ത്തും​മൂ​ട് പ​ന്താ​വി​ല്‍ വീ​ട്ടി​ല്‍ ര​തീ​ഷ് (23) ആ​ണ് മ​രി​ച്ച​ത്. കീ​ഴാ​യി​ക്കോ​ണം ശാ​ലി​നി ഭ​വ​ന്‍ സ്കൂ​ളി​നു സ​മീ​പ​മു​ള്ള ക്വാ​റി​യി​ലെ പൊ​ക്ല​യി​നി​ല്‍ സ​ഹാ​യി ആ​യി ജോ​ലി നോ​ക്കി വ​രി​ക​യാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച 11നാ​യി​രു​ന്നു സം​ഭ​വം. നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ട്രാ​ക്ട​റി​ല്‍ ക​യ​റി​യ ഇ​യാ​ള്‍ ട​യ​റി​ല്‍ ച​വി​ട്ടി തി​രി​ച്ച് ഇ​റ​ങ്ങു​ന്ന​തി​നി​ടെ കാ​ല്‍ വ​ഴു​തി സ​മീ​പ​ത്ത് നി​ര്‍​ത്തി​യി​ട്ടി​രു​ന്ന മ​റ്റൊ​രു ടി​പ്പ​റി​ല്‍ ത​ല​യി​ടി​ച്ച് താ​ഴെ വീ​ണ് സാ​ര​മാ​യി പ​രി​ക്കേ​റ്റു. തു​ട​ര്‍​ന്ന് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന മ​റ്റ് ജോ​ലി​ക്കാ​ര്‍ ചേ​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.