പ​ഞ്ച​ര​ത്ന​ങ്ങ​ളി​ൽ മൂ​ന്നു ര​ത്ന​ങ്ങ​ൾ​ക്ക് ഇ​ന്നു മി​ന്ന്കെ​ട്ട്
Friday, October 23, 2020 11:50 PM IST
ഗു​രു​വാ​യൂ​ർ: ജ​ന​നം മു​ത​ൽ പൊ​തു​ജ​ന ശ്ര​ദ്ധ നേ​ടി​യ ത​ല​സ്ഥാ​ന​ത്തെ പ​ഞ്ച​ര​ത്ന​ങ്ങ​ളി​ൽ മൂ​ന്നു​പേ​ർ ഇ​ന്നു ഗു​രു​വാ​യൂ​രി​ൽ വി​വാ​ഹി​ത​രാ​കു​ന്നു. ഒ​റ്റ​പ്ര​സ​വ​ത്തി​ൽ പി​റ​ന്ന അ​ഞ്ചു മ​ക്ക​ളി​ൽ മൂ​ന്നു പേ​രാ​ണ് ഇ​ന്നു വി​വാ​ഹ ജീ​വി​ത​ത്തി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന​ത്.
തി​രു​വ​ന​ന്ത​പു​രം പോ​ത്ത​ൻ​കോ​ട് ന​ന്ദാ​ട്ടു​കാ​വി​ൽ പ​ഞ്ച​ര​ത്നം നി​വാ​സി​ൽ പ്രേം​കു​മാ​റി​ന്‍റെ ഭാ​ര്യ ര​മാ​ദേ​വി​യാ​ണു 1995 ന​വം​ബ​ർ 18ന് ​അ​ഞ്ചു മ​ക്ക​ൾ​ക്കു ജ​ന്മം ന​ൽ​കി​യ​ത്. നാ​ലു പെ​ണ്‍​കു​ട്ടി​ക​ളും ഒ​രാ​ണ്‍​കു​ട്ടി​യും. വൃ​ശ്ചി​ക​ത്തി​ലെ ഉ​ത്രം നാ​ളി​ൽ മി​നി​റ്റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ പി​റ​ന്ന ഇ​വ​ർ​ക്ക് ഉ​ത്ര, ഉ​ത്ര​ജ, ഉ​ത്ര​ജ​ൻ, ഉ​ത്ത​ര, ഉ​ത്ത​മ എ​ന്നി​ങ്ങ​നെ​യാ​ണു പേ​രു​ക​ൾ ഇ​ട്ട​ത്.
ഇ​തി​ൽ ഉ​ത്ത​ര, ഉ​ത്ത​മ, ഉ​ത്ര എ​ന്നി​വ​രു​ടെ വി​വാ​ഹ​മാ​ണ് ഇ​ന്നു രാ​വി​ലെ ഏ​ഴി​നും എ​ട്ടി​നു​മി​ട​യി​ലു​ള്ള മു​ഹൂ​ർ​ത്ത​ത്തി​ൽ ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ന​ട​യി​ൽ ന​ട​ക്കു​ന്ന​ത്. കൊ​ച്ചി അ​മൃ​ത മെ​ഡി​ക്ക​ൽ​കോ​ള​ജി​ൽ അ​ന​സ്തേ​ഷ്യ ടെ​ക്നി​ഷ്യ​യാ​യ ഉ​ത്ര​ജ​യും കു​വൈ​റ്റി​ൽ അ​ന​സ്തേ​ഷ്യ ടെ​ക്നി​ഷ്യ​നാ​യ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി ആ​കാ​ശും ത​മ്മി​ലു​ള്ള വി​വാ​ഹം പി​ന്നീ​ട് ന​ട​ക്കും.
മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യാ​യ ഉ​ത്ത​ര​യെ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു​മാ​യ കെ.​ബി. മ​ഹേ​ഷ് കു​മാ​റാ​ണു വി​വാ​ഹം ക​ഴി​ക്കു​ന്ന​ത്. അ​ന​സ്തേ​ഷ്യ ടെ​ക്നി​ഷ്യ​യാ​യ ഉ​ത്ത​മ​യെ മ​സ്ക​റ്റി​ൽ അ​ക്കൗ​ണ്ട​ന്‍റാ​യ വ​ട്ടി​യൂ​ർ​ക്കാ​വ് സ്വ​ദേ​ശി ജി. ​വി​നീ​തും ഫാ​ഷ​ൻ ഡി​സൈ​ന​റാ​യ ഉ​ത്ര​യെ മ​സ്ക്ക​റ്റി​ൽ ഹോ​ട്ട​ൽ മാ​നേ​ജ​രാ​യ ആ​യൂ​ർ സ്വ​ദേ​ശി കെ.​എ​സ്. അ​ജി​ത്കു​മാ​റും താ​ലി​ചാ​ർ​ത്തും. കാ​ര​ണ​വ​രു​ടെ സ്ഥാ​ന​ത്തു​നി​ന്ന് സ​ഹോ​ദ​ര​ൻ ഉ​ത്ര​ജ​നാ​ണു വി​വാ​ഹം ന​ട​ത്തു​ന്ന​ത്.