വ​ധ​ശ്ര​മ​ക്കേ​സ് പ്ര​തി​യെ ഹൈ​ദ​രാ​ബാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്ന് അ​റ​സ്റ്റ് ചെ​യ്തു
Friday, October 23, 2020 11:48 PM IST
തി​രു​വ​ന​ന്ത​പു​രം: വ​ധ​ശ്ര​മ കേ​സി​ലെ പ്ര​തി​യെ ഹൈ​ദ​രാ​ബാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​വ​ച്ച് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. 2013 ല്‍ ​പൂ​ന്തു​റ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ സ​ജാ​ദ് ഹു​സൈ​നെ വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ മൂ​ന്നാം പ്ര​തി​യും മു​ട്ട​ത്ത​റ മാ​ണി​ക്ക​വി​ളാ​കം സ്വ​ദേ​ശി​യു​മാ​യ അ​ബു സൂ​ഫി​യാ​ന്‍ (31)യാ​ണ് ഹൈ​ദ​രാ​ബാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്ന് പൂ​ന്തു​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
കൃ​ത്യ​ത്തി​നു​ശേ​ഷം സൗ​ദി അ​റേ​ബ്യ​യി​ലേ​ക്കു ക​ട​ന്ന പ്ര​തി​ക്കാ​യി ഇ​ന്‍റ​ര്‍​പോ​ള്‍ റെ​ഡ് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. സൗ​ദി അ​റേ​ബ്യ​ന്‍ അ​ധി​കൃ​ത​ര്‍ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത് ഇ​ന്ത്യ​ന്‍ കോ​ണ്‍​സു​ലേ​റ്റ് വ​ഴി ഹൈ​ദ​രാ​ബാ​ദി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം സി​റ്റി ഡി​പി​സി ഡോ.​ദി​വ്യ ഗോ​പി​നാ​ഥി​ന്‍റെ നി​ര്‍​ദേ​ശാ​നു​സ​ര​ണം പൂ​ന്തു​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ സു​രേ​ഷ് കു​മാ​ര്‍, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ മ​നു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

.