ഹ്ര​സ്വ​കാ​ല ഓ​ൺ​ലൈ​ൻ പ​രി​ശീ​ല​നം: അപേക്ഷക്ഷണിച്ചു
Friday, October 23, 2020 1:28 AM IST
തി​രു​വ​ന​ന്ത​പു​രം: പ​ഠ​നം കൂ​ടു​ത​ൽ ക്രി​യാ​ത്മ​ക​മാ​ക്കു​വാ​നും, തൊ​ഴി​ൽ ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി കു​റ​ഞ്ഞ ഫീ​സ് നി​ര​ക്കി​ൽ സം​സ്ഥാ​ന വ​നി​താ വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ന്‍റെ ഫി​നി​ഷിം​ഗ് സ്കൂ​ളാ​യ "റീ​ച്ച്' തി​രു​വ​ന​ന്ത​പു​രം അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഡാ​റ്റാ അ​ന​ലൈ​സി​സ്,എം​എ​സ് എ​ക്സ​ൽ ആ​ൻ​ഡ് പ​വ​ർ പോ​യി​ന്‍റ് എ​ന്നീ കോ​ഴ്സു​ക​ളി​ലേ​യ്ക്കും അ​പേ​ക്ഷ ക്ഷ​ണി​ച്ച​ ു.
വ്യ​ക്തി​ത്വ വി​ക​സ​ന​ത്തി​നും, അ​ഭി​മു​ഖ​ങ്ങ​ൾ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ നേ​രി​ടു​വാ​നും 18 വ​യ​സ്‌​സി​നു മു​ക​ളി​ലു​ള്ള പ്ല​സ്ടു പാ​സാ​യ വ​നി​ത​ക​ൾ​ക്കാ​യി മൂ​ന്നു ദി​വ​സ​ത്തെ ഇ​ന്‍റ​ർ​വ്യൂ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്സി​ന് അ​പേ​ക്ഷ​ക്ഷ​ണി​ച്ചു. ഫീ​സ് 300 രൂ​പ.
ഇം​ഗ്ലീ​ഷ് അ​നാ​യാ​സം സം​സാ​രി​ക്കു​ന്ന​തി​നും, കം​പ്യൂ​ട്ട​ർ പ​രി​ജ്ഞാ​നം ല​ഭി​ക്കു​ന്ന​തി​നും, വ്യ​ക്തി​ത്വ വി​ക​സ​ന​ത്തി​നും, അ​ഭി​മു​ഖ​ങ്ങ​ൾ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ നേ​രി​ടു​വാ​നും 18 വ​യ​സി​നു മു​ക​ളി​ലു​ള്ള പ്ല​സ്ടു പാ​സാ​യ വ​നി​ത​ക​ൾ​ക്കാ​യി 25 ദി​വ​സ​ത്തെ (50 മ​ണി​ക്കൂ​ർ) ഓ​ൺ​ലൈ​ൻ പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു. ഫീ​സ് 750 രൂ​പ .