ഓ​ണ്‍​ലൈ​ന്‍ ക്വി​സ്മ​ത്സ​രം : ആ​ദി​ത്യ​നും അ​ഞ്ജ​ലി കൃ​ഷ്ണ​നും ജേ​താ​ക്ക​ൾ
Wednesday, October 21, 2020 11:57 PM IST
പേ​രൂ​ര്‍​ക്ക​ട: റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ളു​ടെ സം​യു​ക്ത സം​ഘ​ട​ന​യാ​യ "കോ​റം' നേ​തൃ​ത്വം ന​ല്‍​കി​യ ഉ​ണ​ര്‍​വ് ഓ​ണ്‍​ലൈ​ന്‍ ക്വി​സ്മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ജൂ​ണി​യ​ര്‍ വി​ഭാ​ഗം ക്വി​സ്മ​ത്സ​ര​ത്തി​ല്‍ മ​ണ്ണ​ന്ത​ല റ​സി​ന്‍റ്സ് അ​സോ​സി​യേ​ഷ​നി​ലെ ആ​ദി​ത്യ​ന്‍ എ. ​നാ​യ​ര്‍ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ​പ്പോ​ള്‍ പേ​രാ​പ്പൂ​ര് റ​സി. അ​സോ​സി​യേ​ഷ​നി​ലെ അ​ര​വി​ന്ദ് സ​തീ​ഷ് കു​മാ​റും പ്ര​ണ​തി റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നി​ലെ ബി. ​അ​മ​ലും ര​ണ്ടാം​സ്ഥാ​നം പ​ങ്കി​ട്ടു. സീ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ പ്ര​ണ​തി റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നി​ലെ അ​ഞ്ജ​ലി കൃ​ഷ്ണ​ന്‍ ഒ​ന്നാം​സ്ഥാ​നം നേ​ടി. ത​ട്ടി​ന​കം റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നി​ലെ എ​ലി​സ​ബ​ത്ത് പോ​ള്‍​സ​നും പ്ര​ണ​തി റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നി​ലെ ബി.​എ​സ്. കാ​ര്‍​ത്തി​ക​യും ര​ണ്ടാം​സ്ഥാ​നം പ​ങ്കി​ട്ടു. കോ​റം പ്ര​സി​ഡ​ന്‍റ് പ്ര​ഫ. പി.​ജെ. വ​ര്‍​ഗീ​സ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി. ​സു​ധാ​ക​ര​ക്കു​റു​പ്പ്, വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​തു​ള​സീ​ധ​ര​ന്‍ നാ​യ​ര്‍എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.