ജില്ലയിൽ 657 പേ​ർ​ക്കു കൂ​ടി കോ​വി​ഡ് സ്ഥിരീകരിച്ചു
Wednesday, October 21, 2020 11:57 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 657 പേ​ർ​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 705 പേ​ർ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ൽ 9252 പേ​രാ​ണു​രോ​ഗം സ്ഥി​രീ​ക​രി​ച്ചു ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. ജി​ല്ല​യി​ൽ അ​ഞ്ചു പേ​രു​ടെ മ​ര​ണം കോ​വി​ഡ് മൂ​ല​മാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം ക​രി​ങ്കു​ളം സ്വ​ദേ​ശി അ​ഭി​ജി​ത്ത് (23), നെ​യ്യാ​റ്റി​ൻ​ക​ര സ്വ​ദേ​ശി​നി വി​ജ​യ​മ്മ (58), മ​ണി​ക​ണ്ഠേ​ശ്വ​രം സ്വ​ദേ​ശി ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ (57), പ​ന​ച്ചു​മൂ​ട് സ്വ​ദേ​ശി ജ​സ്റ്റി​ൻ ആ​ൽ​ബി​ൻ (68), ആ​റ്റി​ങ്ങ​ൽ സ്വ​ദേ​ശി ജ​നാ​ർ​ദ​ന​ൻ (70) എ​ന്നി​വ​രു​ടെ മ​ര​ണ​മാ​ണു കോ​വി​ഡ് മൂ​ല​മാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 459 പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. ഇ​തി​ൽ 12 പേ​ർ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രാ​ണ്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളെ​ത്തു​ട​ർ​ന്നു ഇ​ന്ന​ലെ ജി​ല്ല​യി​ൽ 2139 പേ​രെ​ക്കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ഇ​വ​ര​ട​ക്കം ആ​കെ 25741 പേ​ർ വീ​ടു​ക​ളി​ലും 166 പേ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലും ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്നു​ണ്ട്. ഇ​വ​രി​ൽ 4509 പേ​ർ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. ഇ​ന്ന​ലെ​വ​രെ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന 2535 പേ​ർ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​തെ നി​രീ​ക്ഷ​ണ​കാ​ലം പൂ​ർ​ത്തി​യാ​ക്കി.