പൂ​ജ​വ​യ്പ്പി​ന് ക്ഷേ​ത്ര​ങ്ങ​ൾ ഒ​രു​ങ്ങി
Wednesday, October 21, 2020 11:56 PM IST
തി​രു​വ​ന​ന്ത​പു​രം: ക്ഷേ​ത്ര​ങ്ങ​ളി​ലും സാം​സ്കാ​രി​ക കേ​ന്ദ്ര​ങ്ങ​ളി​ലും സം​ഗീ​ത​വി​ദ്യാ​ല​യ​ങ്ങ​ളി​ലും പൂ​ജ​വ​യ്ക്കു​ന്ന ദു​ർ​ഗാ​ഷ്ട​മി നാ​ളെ. ശ​നി​യാ​ഴ്ച​യാ​ണ് മ​ഹാ​ന​വ​മി. 25 നും ​ന​വ​മി​പൂ​ജ തു​ട​രും. 26ന് ​രാ​വി​ലെ പൂ​ജ​യെ​ടു​പ്പും വി​ദ്യാ​രം​ഭ​വും ന​ട​ക്കും. കോ​വി​ഡ് നി​യ​ന്ത്ര​ണം കാ​ര​ണം ക്ഷേ​ത്ര​ങ്ങ​ളി​ൽ പൂ​ജ​വ​യ്പും വി​ദ്യാ​രം​ഭ​വും ആ​ളു കു​റ​ച്ചാ​കും ന​ട​ത്തു​ന്ന​ത്.​അ​ക്ഷ​രം, ശ​ക്തി​ചൈ​ത​ന്യം, ഐ​ശ്വ​ര്യം എ​ന്നി​വ​യു​ടെ ദേ​വ​ത​ക​ളെ​യാ​ണ് ന​വ​രാ​ത്രി​യി​ൽ ഉ​പാ​സി​ക്കു​ന്ന​ത്.
ല​ക്ഷ്മി, ദു​ർ​ഗ, സ​ര​സ്വ​തി എ​ന്നീ ദേ​വ​ത​മാ​ർ​ക്കാ​യി പൂ​ജ ന​ട​ത്തു​ന്നു.​തി​ങ്ക​ളാ​ഴ്ച പൂ​ജ​യെ​ടു​ത്ത​ശേ​ഷം വി​ദ്യാ​രം​ഭം, സം​ഗീ​ത​പ​ഠ​നം, അ​ര​ങ്ങേ​റ്റം എ​ന്നി​വ​യും ന​ട​ത്തും. പൂ​ജ​പ്പു​ര ന​വ​രാ​ത്രി മ​ണ്ഡ​പം, ആ​റ്റു​കാ​ൽ ഭ​ഗ​വ​തി​ക്ഷേ​ത്രം, ക​രി​ക്ക​കം ചാ​മു​ണ്ഡി​ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ലും ജി​ല്ല​യി​ലെ മ​റ്റ് പ്ര​ധാ​ന ദേ​വീ​ക്ഷേ​ത്ര​ങ്ങ​ളി​ലും ന​വ​രാ​ത്രി ഉ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പൂ​ജ​വ​യ്പു​ണ്ടാ​കും. ത​മി​ഴ് ആ​ചാ​ര​പ്ര​കാ​രം അ​ഗ്ര​ഹാ​ര​ങ്ങ​ളി​ൽ കൊ​ലു​വ​യ​പും ന​ട​ക്കും.