ദൈ​വ​ദാ​സ​ന്‍ ഫാ.​അ​ദെ​യോ​ദാ​ത്തൂ​സി​ന്‍റെ ഓ​ര്‍​മത്തിരു​നാ​ള്‍ ആ​ച​രി​ച്ചു
Wednesday, October 21, 2020 11:56 PM IST
തി​രു​വ​ന​ന്ത​പു​രം : ദൈ​വ​ദാ​സ​ന്‍ ഫാ.​അ​ദെ​യോ​ദാ​ത്തൂ​സി​ന്‍റെ 52-ാം ഓ​ര്‍​മ​ത്തി​രു​നാ​ള്‍ ആ​ച​രി​ച്ചു. വ​ഴു​ത​ക്കാ​ട് കാ​ര്‍​മ​ല്‍​ഗി​രി ആ​ശ്ര​മ ദേ​വാ​ല​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങു​കൾ​ക്ക് നെ​യ്യാ​റ്റി​ന്‍​ക​ര ബി​ഷ​പ് ഡോ.​വി​ന്‍​സെ​ന്‍റ് സു​മാ​വ​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു.
ക​ര്‍​മ​ലീ​ത്താ സ​ഭ​യു​ടെ മ​ല​ബാ​ര്‍ പ്രൊ​വി​ന്‍​സ് പ്രൊ​വി​ന്‍​ഷ്യ​ല്‍ ഫാ.​ജേ​ക്ക​ബ് ഏ​റ്റു​മാ​നൂ​ര്‍​ക്കാ​ര​ന്‍, നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജി.​ക്രി​സ്തു​ദാ​സ്, വ​ഴു​ത​ക്കാ​ട് കാ​ര്‍​മ​ൽ​ഗി​രി ആ​ശ്ര​മം പ്രെ​യോ​ര്‍ ഫാ.​പീ​റ്റ​ര്‍ ചാ​ക്യാ​ത്ത്, ദൈ​വാ​ദാ​സ​ന്‍ അ​ദെ​യോ​ദാ​ത്തൂ​സി​ന്‍റെ നാ​മ​ക​ര​ണ ന​ട​പ​ടി​ക​ളു​ടെ വൈ​സ് പ്രോ​സ്റ്റു​ലേ​റ്റ​ര്‍ ഫാ.​കു​ര്യ​ന്‍ ആ​ലു​ങ്ക​ല്‍ തു​ട​ങ്ങി​യ​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​യി. പൊ​ന്തി​ഫി​ക്ക​ല്‍ ദി​വ്യ​ബ​ലി​യെ തു​ട​ര്‍​ന്ന് ദൈ​വ​ദാ​സ​ന്‍ അ​ദെ​യോ​ദാ​ത്തൂ​സി​ന്‍റെ ക​ബ​റി​ട​ത്തി​ല്‍ ന​ട​ന്ന പ്രാ​ര്‍​ഥ​ന​യ്ക്ക് ബി​ഷ​പ് ഡോ.​വി​ന്‍​സെ​ന്‍റ് സാ​മു​വ​ല്‍ നേ​തൃ​ത്വം ന​ല്‍​കി. ഫാ.​അ​ദെ​യോ​ദാ​ത്തൂ​സി​ന്‍റെ ക​ര്‍​മ​മ​ണ്ഡ​ല​മാ​യി​രു​ന്ന മു​തി​യാ​വി​ള സെ​ന്‍റ് ആ​ല്‍​ബ​ര്‍​ട്ട് ദേ​വാ​ല​യ​ത്തി​ലും തൂ​ങ്ങാം​പാ​റ വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യ തീ​ര്‍​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ലും അ​നു​സ്മ​ര​ണ ച​ട​ങ്ങു​ക​ള്‍ ന​ട​ന്നു.