ഡോ​ക്സി ദി​നം ആ​ച​രി​ച്ചു
Wednesday, October 21, 2020 11:56 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീസി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ഡോ​ക്സി ദി​നാ​ച​ര​ണം മേ​യ​ര്‍ കെ. ​ശ്രീ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​ലി​പ്പ​നി പ്ര​തി​രോ​ധ മ​രു​ന്നാ​യ ഡോ​ക്സി​സൈ​ക്ലി​ന്‍ മേയർ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ള്‍​ക്കു വി​ത​ര​ണം ചെ​യ്തു.എ​ലി​പ്പ​നി പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി, കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ള​ത്തി​ല്‍​ജോ​ലി​ചെ​യ്യ​ന്ന​വ​ര്‍, തൊ​ഴി​ലു​റ​പ്പ്തൊ​ഴി​ലാ​ളി​ക​ള്‍, ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ള്‍, മൃ​ഗ​ങ്ങ​ളെ​പ​രി​പാ​ലി​ക്കു​ന്ന​വ​ര്‍​തു​ട​ങ്ങി രോ​ഗ​സാ​ധ്യ​ത കൂ​ടു​ത​ലു​ള്ള​വ​ര്‍ ഡോ​ക്ട​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ആ​ഴ്ച​യി​ലൊ​രി​ക്ക​ല്‍ ആ​ഹാ​ര​ത്തി​നു ശേ​ഷം 200മി​ല്ലി ഗ്രാം ​ഡോ​ക്സി​സൈ​ക്ലി​ന്‍​ഗു​ളി​ക ആറു മു​ത​ല്‍ എട്ട് ആ​ഴ്ച വ​രെ ക​ഴി​ക്ക​ണ​മെ​ന്ന് ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​കെ.​എ​സ്. ഷി​നു പ​റ​ഞ്ഞു.
ആ​രോ​ഗ്യ കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീസ​ര്‍ ഡോ.​പി.വി. ​അ​രു​ണ്‍ ഡി​സ്ട്രി​ക്ട് സ​ര്‍​വൈ​ല​ന്‍​സ്ഓ​ഫീ​സ​ര്‍ ഡോ. ​ധ​നു​ജ, കോ​ര്‍​പ്പ​റേ​ഷ​ന്‍ ഹെ​ല്‍​ത്ത് ഓ​ഫീസ​ര്‍ ഡോ. ​ശ​ശി കു​മാ​ര്‍, കോ​ര്‍​പ്പ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി കെ.​യു. ബി​നി, എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.