52 കു​ടും​ബ​ങ്ങ​ള്‍​ക്ക് സു​ര​ക്ഷി​ത​മാ​യി അ​ന്തി​യു​റ​ങ്ങാം; കി​ളി​മാ​നൂ​രി​ല്‍ ഭ​വ​ന​സ​മു​ച്ഛയം ഉ​യ​രു​ന്നു
Wednesday, October 21, 2020 11:56 PM IST
തി​രു​വ​ന​ന്ത​പു​രം: നി​രാ​ലം​ബ​രാ​യ പ​ട്ടി​ക​ജാ​തി കു​ടും​ബ​ങ്ങ​ള്‍​ക്ക് സു​ര​ക്ഷി​ത​മാ​യി അ​ന്തി​യു​റ​ങ്ങാ​ന്‍ ഭ​വ​ന സ​മു​ച്ഛയ​വു​മാ​യി കി​ളി​മാ​നൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്. ബ്ലോ​ക്ക് പ​രി​ധി​യി​ലെ ഭൂ​ര​ഹി​ത​രും ഭ​വ​ന​ര​ഹി​ത​രു​മാ​യ 52 പ​ട്ടി​ക​ജാ​തി കു​ടും​ബ​ങ്ങ​ള്‍​ക്കാ​യി 5.92 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് പ​ഴ​യ​കു​ന്നു​മ്മേ​ല്‍ വി​ല്ലേ​ജി​ലാ​ണ് ഭ​വ​ന സ​മു​ച്ച​യം നി​ര്‍​മി​ക്കു​ന്ന​ത്.​
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ലാ​ന്‍ ഫ​ണ്ടും പ​ട്ടി​ക​ജാ​തി വി​ക​സ​ന ഫ​ണ്ടും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് പ​ദ്ധ​തി യാ​ഥാ​ര്‍​ഥ്യ​മാ​ക്കു​ന്ന​ത്. ഇ​ത്ത​ര​മൊ​രു പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന ജി​ല്ല​യി​ലെ ആ​ദ്യ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്താ​ണ് കി​ളി​മാ​നൂ​രെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​ജ ഷൈ​ജു ദേ​വ് പ​റ​ഞ്ഞു.
ലൈ​ഫ് ഗു​ണ​ഭോ​ക്തൃ ലി​സ്റ്റി​ല്‍ നി​ന്നു​മാ​ണ് അ​ര്‍​ഹ​രാ​യ കു​ടും​ബ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ക. ഭ​വ​ന സ​മു​ച്ച​യം എ​ത്ര​യും വേ​ഗം പൂ​ര്‍​ത്തീ​ക​രി​ച്ച് അ​ര്‍​ഹ​രാ​യ​വ​ര്‍​ക്ക് കൈ​മാ​റു​മെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. മൂ​ന്നു നി​ല​ക​ളു​ള്ള മൂ​ന്നു ബ്ലോ​ക്കു​ക​ളാ​യി​ട്ടാ​ണ് വീ​ടു​ക​ള്‍ ഒ​രു​ങ്ങു​ന്ന​ത്. കു​ടി​വെ​ള്ളം,വൈ​ദ്യു​തി തു​ട​ങ്ങി എ​ല്ലാ​വി​ധ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ല​ഭ്യ​മാ​ക്കു​മെ​ന്ന് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​സു​ഭാ​ഷ് പ​റ​ഞ്ഞു. കൂ​ടാ​തെ അം​ങ്ക​ണ​വാ​ടി, ബാ​ഡ്മി​ന്‍റ​ണ്‍ കോ​ര്‍​ട്ട്, ആം​ഫി തി​യേ​റ്റ​ര്‍, ര​ണ്ടു ക​ട​മു​റി​ക​ള്‍, ഓ​ഫീ​സ് മു​റി, പാ​ര്‍​ക്ക് ക​ളി​സ്ഥ​ലം, ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റ്, മാ​ലി​ന്യ നി​ര്‍​മാ​ര്‍​ജ​ന സം​വി​ധാ​ന​ങ്ങ​ള്‍ എ​ന്നീ സൗ​ക​ര്യ​ങ്ങ​ളും ഇ​വി​ടെ ഒ​രു​ക്കും.