െ​നടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യിലെ വി​ക​സ​ന​രേ​ഖ പ്ര​കാ​ശ​നം ചെ​യ്തു
Tuesday, October 20, 2020 11:41 PM IST
നെ​ടു​മ​ങ്ങാ​ട്: നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യു​ടെ അ​ഞ്ച് വ​ർ​ഷ​ത്തെ വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ള്ള​ട​ക്ക​മ​ട​ങ്ങി​യ വി​ക​സ​ന​രേ​ഖ "നേ​ർ​ക്കാ​ഴ്ച​ക​ൾ' പ്ര​കാ​ശ​നം ചെ​യ്തു. വി​ക​സ​ന​രേ​ഖ‍​യു​ടെ ആ​ദ്യ കോ​പ്പി സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി അ​ഡ്വ.​ആ​ർ. ജ​യ​ദേ​വ​ന് ന​ൽ​കി മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ചെ​റ്റ​ച്ച​ൽ സ​ഹ​ദേ​വ​ൻ , ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ലേ​ഖാ വി​ക്ര​മ​ൻ , ക​ല്ല​റ ഗോ​പ​ൻ , ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി. ​ഹ​രി​കേ​ശ​ൻ തു​ട​ങ്ങി വി​വി​ധ ജ​ന​പ്ര​തി​നി​ധി​ക​ളും സാ​മൂ​ഹ്യ സാം​സ്കാ​രി​ക രാ​ഷ്ട്രീ​യ രം​ഗ​ത്തെ പ്ര​മു​ഖ​രും പ​ങ്കെ​ടു​ത്തു.