യുവാവിനെ മർദിച്ചതായി പരാതി
Tuesday, October 20, 2020 11:41 PM IST
വെ​മ്പാ​യം : കോ​ൺ​ഗ്ര​സ് ലോ​ക​മാ​ന്യ​ദ​ൾ പ്ര​വ​ർ​ത്ത​ക​നെ ഒ​രു സം​ഘം മ​ർ​ദി​ച്ച​താ​യി പ​രാ​തി. വെ​ട്ടു​പാ​റ സ്വ​ദേ​ശി ശ്രീ​കാ​ന്ത് (32) നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. അ​ക്ര​മി​ക​ൾ സം​ഘം ചേ​ർ​ന്ന് മ​ർ​ദി​ക്കു​ക​യും, ശ​രീ​ര​ത്തി​ൽ ക​ത്തി​കൊ​ണ്ട് വ​ര​യു​ക​യും ചെ​യ്ത​യാ​യി ഇ​യാ​ൾ വ​ട്ട​പ്പാ​റ പോ​ലീ​സി​നു ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.
ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 9.30 ഓ​ടെ വെ​ട്ടു​പാ​റ​യി​ൽ വ​ച്ചാ​യി​രു​ന്നു സം​ഭ​വം. ലോ​ഡിം​ഗ് തൊ​ഴി​ലാ​ളി​യാ​ണ് ശ്രീ​കാ​ന്ത്ജോ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വെ​ട്ടു​പാ​റ ജം​ഗ്ഷ​നി​ൽ നി​ൽ​ക്ക​വെ ഒ​രു സം​ഘം ആ​ർ​ക്കാ​ർ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശ്രീ​കാ​ന്ത് ക​ന്യാ​കു​ള​ങ്ങ​ര ഗ​വ. ആ​രു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. സം​ഭ​വ​ത്തി​ൽ വ​ട്ട​പ്പാ​റ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.