കേ​ര​ഗ്രാ​മം പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ഇ​ന്ന്
Tuesday, October 20, 2020 11:38 PM IST
തി​രു​വ​ന​ന്ത​പു​രം: വ​ട്ടി​യൂ​ര്‍​ക്കാ​വ് മ​ണ്ഡ​ല​ത്തി​ല്‍ തെ​ങ്ങ് കൃ​ഷി വി​ക​സ​ന​ത്തി​നാ​യി ന​ട​പ്പാ​ക്കു​ന്ന കേ​ര​ഗ്രാ​മം പ​ദ്ധ​തി ഇ​ന്ന് രാ​വി​ലെ 11 ന് ​മ​ന്ത്രി വി.​എ​സ്. സു​നി​ല്‍​കു​മാ​ര്‍ ഓ​ണ്‍​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്ന് സാ​ഹി​ത്യ പ​ഞ്ചാ​ന​ന​ന്‍ ഹാ​ളി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ വി.​കെ. പ്ര​ശാ​ന്ത് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
മേ​യ​ര്‍ കെ.​ശ്രീ​കു​മാ​ര്‍ മു​ഖ്യാ​തി​ഥി​യാ​കും. വ​ട്ടി​യൂ​ര്‍​ക്കാ​വ്, കു​ട​പ്പ​ന​ക്കു​ന്ന് കൃ​ഷി​ഭ​വ​നു​ക​ളി​ലെ 250 ഹെ​ക്ട​ര്‍ സ്ഥ​ല​ത്താ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. രോ​ഗം ബാ​ധി​ച്ച തെ​ങ്ങ് മു​റി​ച്ചു മാ​റ്റി പ​ക​രം തെ​ങ്ങി​ന്‍ തൈ ​വി​ത​ര​ണം, തെ​ങ്ങി​ന് വ​ളം, തെ​ങ്ങു​ക​യ​റ്റ യ​ന്ത്രം, ജ​ല​സേ​ച​ന പ​മ്പ് സെ​റ്റ്, കി​ണ​ര്‍, ഇ​ട​വി​ള കൃ​ഷി കി​റ്റ് വി​ത​ര​ണം തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്.
കൊ​ടു​ങ്ങാ​നൂ​ര്‍, വാ​ഴോ​ട്ടു​കോ​ണം, നെ​ട്ട​യം, കാ​ച്ചാ​ണി, തു​രു​ത്തും മൂ​ല, കു​ട​പ്പ​ന​ക്കു​ന്ന്, പാ​തി​ര​പ്പ​ള്ളി, കി​ണ​വൂ​ര്‍, ചെ​ട്ടി​വി​ളാ​കം എ​ന്നീ വാ​ര്‍​ഡു​ക​ളി​ലു​ള്ള​വ​ര്‍​ക്കാ​ണ് ആ​നു​കൂ​ല്യ​ങ്ങ​ള്‍ ല​ഭി​ക്കു​ക.​വ​ട്ടി​യൂ​ര്‍​ക്കാ​വ്, കു​ട​പ്പ​ന​ക്കു​ന്ന് കൃ​ഷി ഭ​വ​നു​ക​ളി​ല്‍ ഒ​ക്ടോ​ബ​ര്‍ 31 വ​രെ അ​പേ​ക്ഷ​ക​ള്‍ സ്വീ​ക​രി​ക്കും.