അ​തി​ഥി​തൊ​ഴി​ലാ​ളികൾ തി​രി​ച്ചെ​ത്തു​ന്നു: ക​ണ​ക്കെ​ടു​ക്കാ​തെ പോ​ലീ​സ്
Monday, October 19, 2020 11:48 PM IST
വി​ഴി​ഞ്ഞം: ലോ​ക്ക്ഡൗ​ണി​നെ തു​ട​ർ​ന്ന് നാ​ട്ടി​ലേ​ക്ക് പോ​യ അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും കൂ​ട്ട​മാ​യി തി​രി​ച്ചെ​ത്തു​ന്നു. കൃ​ത്യ​മാ​യ ക​ണ​ക്കെ​ടു​ക്കാ​തെ പോ​ലീ​സ്. വി​വ​ര​ങ്ങ​ൾ കൈ​മാ​റാ​ൻ മ​ടി​ക്കു​ന്ന ക്യാ​മ്പ് ന​ട​ത്തി​പ്പു​കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.​
വി​ഴി​ഞ്ഞം മേ​ഖ​ല​യി​ൽ ഇ​തി​നോ​ട​കം നൂ​റ് ക​ണ​ക്കി​ന് പേ​ർ തി​രി​ച്ചെ​ത്തി​യെ​ങ്കി​ലും എ​ത്ര​പേ​ർ​വ​ന്നെ​ന്ന് പോ​ലീ​സി​ന​റി​യി​ല്ല.​വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​യ്യാ​യി​ര​ത്തി​ൽ​പ്പ​രം തൊ​ഴി​ലാ​ളി​ക​ളാ​ണ് ലോ​ക്ക് ഡൗ​ണി​ന് മു​ൻ​പ് വി​ഴി​ഞ്ഞം സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ മാ​ത്രം വി​വി​ധ ക്യാ​മ്പു​ക​ളി​ലാ​യി താ​മ​സി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ അ​ന്നും പോ​ലീ​സി​ന്‍റെ ക​ണ​ക്ക് ആ​യി​ര​ത്തി​ൽ താ​ഴെ മാ​ത്ര​മാ​യി​രു​ന്നു. പ​ണി​യെ​ടു​ക്കാ​ൻ വ​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ ആ​ധാ​ർ ഉ​ൾ​പ്പെ​ടെ ബ​ന്ധ​പ്പെ​ട്ട തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളു​ടെ കോ​പ്പി​ക​ൾ അ​ത​ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​ക്കി ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന വ്യ​വ​സ്ഥ ഭൂ​രി​ഭാ​ഗം ക്യാ​മ്പു​കാ​രും ന​ട​പ്പാ​ക്കി​യി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.
വൃ​ത്തി​ഹീ​ന​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ കൂ​ട്ട​മാ​യി താ​മ​സി​ച്ചി​രു​ന്ന​വ​രു​ടെ ഇ​ട​യി​ൽ കേ​ര​ള​ത്തി​ൽ നി​ന്ന് തു​ട​ച്ച് നീ​ക്ക​പ്പെ​ട്ട പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പ​ട​രു​ന്ന​താ​യി ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തി​യെ​ങ്കി​ലും ക്യാ​മ്പു​ക​ളെ നി​യ​ന്ത്രി​ക്കാ​നോ പ​രി​ശോ​ധി​ക്കാ​നോ ആ​രും​മെ​ന​ക്കെ​ട്ടി​ല്ല. മേ​ഖ​ല​യി​ലെ വീ​ടു​ക​ളും ഷെ​ഡു​ക​ളും കേ​ന്ദ്രി​ക​രി​ച്ച് ഇ​ത്ര​യും അ​ധി​കം ആ​ൾ​ക്കാ​ർ താ​മ​സി​ക്കു​ന്ന ഞെ​ട്ടി​ക്കു​ന്ന വി​വ​രം അ​ധി​കൃ​ത​ർ അ​റി​യു​ന്ന​ത് കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യു​ള്ള ലോ​ക്ക്ഡൗ​ൺ​പ്ര​ഖ്യാ​പ​ന​ത്തോ​ടെ​യാ​യി​രു​ന്നു.