കാ​ട്ടാ​ക്ക​ട സി​വി​ൽ സ്റ്റേ​ഷ​ൻ ഉ​ദ്ഘാ​ട​നം ഇ​ന്ന്
Monday, October 19, 2020 11:48 PM IST
കാ​ട്ടാ​ക്ക​ട : കാ​ട്ടാ​ക്ക​ട സി​വി​ൽ സ്റ്റേ​ഷ​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 11ന് ​മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ നി​ർ​വ​ഹി​ക്കും. യോ​ഗ​ത്തി​ൽ ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. അ​രു​വി​ക്ക​ര, കാ​ട്ടാ​ക്ക​ട, പാ​റ​ശാ​ല നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ 11 പ​ഞ്ചാ​യ​ത്തു​ക​ൾ ചേ​ർ​ന്ന് പു​തി​യ കാ​ട്ടാ​ക്ക​ട താ​ലൂ​ക്ക് രൂ​പീ​ക​രി​ക്കു​ന്ന​ത് 2014ലാ​ണ്.​കാ​ട്ടാ​ക്ക​ട​യി​ൽ സി​വി​ൽ സ്റ്റേ​ഷ​ൻ വേ​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​ർ​ന്ന​ത്. മാ​ർ​ക്ക​റ്റി​ന്‍റെ പി​ന്നി​ലു​ള്ള പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ സ്ഥ​ല​ത്താ​ണ് 16 കോ​ടി രൂ​പ ചെ​ല​വാ​ക്കി അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​ള്ള പു​തി​യ മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. താ​ലൂ​ക്ക് ഓ​ഫീ​സ്, ട്ര​ഷ​റി, വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ്, ലീ​ഗ​ൽ മെ​ട്രോ​ള​ജി, ആ​ർ​ടി​ഒ തു​ട​ങ്ങി​യ പ്ര​ധാ​ന​പ്പെ​ട്ട ഓ​ഫീ​സു​ക​ൾ എ​ല്ലാം സി​വി​ൽ​സ്റ്റേ​ഷ​നി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും.