നെ​ൽ​വ​യ​ൽ നി​ക​ത്തു​ന്ന​താ​യി പ​രാ​തി
Sunday, October 18, 2020 1:40 AM IST
വെ​ഞ്ഞാ​റ​മൂ​ട് : നെ​ൽ​വ​യ​ൽ ത​ണ്ണി​ർ​ത്ത​ട നി​യ​മം ലം​ഘി​ച്ച് സ്വ​കാ​ര്യ വ്യ​ക്തി വ​യ​ലും , തോ​ടും മ​ണ്ണി​ട്ട് നി​ക​ത്തു​ന്ന​താ​യി പ​രാ​തി. പു​ല്ല​മ്പാ​റ വി​ല്ലേ​ജ് ഓ​ഫീ​സ് പ​രി​ധി​യി​ൽ മ​രു​തും​മൂ​ട് വേ​ങ്ക​മ​ല ക്ഷേ​ത്ര​ത്തി​ന് പി​ൻ​വ​ശ​ത്താ​യി വ​യ​ൽ നി​ക​ത്ത​ൽ നി​ർ​ബാ​ധം തു​ട​രു​ന്ന​ത് അ​ധി​കൃ​ത​ർ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

വ​യ​ൽ നി​ക​ത്തു​ന്ന​തി​നോ​ടൊ​പ്പം പ്ര​ദേ​ശ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ നീ​രൊ​ഴു​ക്കു​ള്ള തോ​ടും മ​ണ്ണി​ട്ട് നി​ക​ത്തി​യെ​ന്നും മ​റ്റ് കൃ​ഷി​യി​ട​ങ്ങ​ളി​ലേ​യ്ക്ക് വെ​ള്ളം പോ​കു​ന്ന തോ​ട്ടി​ൽ നീ​രൊ​ഴു​ക്ക് കു​റ​ഞ്ഞ​തോ​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ വെ​ള്ളം ല​ഭി​ക്കാ​തെ ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ് പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​ർ. പ്ര​വ​ർ​ത്ത​നം ത​ട​യു​ന്ന​തി​നോ നി​ക​ത്തി​യ വ്യ​ക്തി​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​വാ​നോ അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.

ത​ണ്ണീ​ർ​ത്ത​ട നി​യ​മം ലം​ഘി​ച്ചും ജി​യോ​ള​ജി വ​കു​പ്പി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ​യു​മാ​ണ് ഇ​വി​ടെ പ​ര​സ്യ​മാ​യി നി​യ​മ ലം​ഘ​നം ന​ട​ക്കു​ന്ന​തെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.​നി​ക​ത്തി​യ ഭാ​ഗ​ത്തു​നി​ന്നും മ​ണ്ണ് കോ​രി മാ​റ്റു​ന്ന​തി​നും തോ​ട് സം​ര​ക്ഷി​ക്കു​ന്ന​തി​നു​നു​ള്ള ന​ട​പി​ടി​ക​ൾ അ​ധി​കൃ​ത​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു. വ​യ​ൽ നി​ക​ത്ത​ലി​നെ​തി​രെ സ​മ​ര പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്ന് അ​വ​ർ പ​റ​യു​ന്നു.