ഒരു ജീവൻകൂടി കവർന്ന് പൂ​വാ​ർ പൊ​ഴി
Tuesday, September 29, 2020 11:16 PM IST
വി​ഴി​ഞ്ഞം: നി​ര​വ​ധി ജീ​വ​നു​ക​ൾ ക​വ​ർ​ന്ന പൂ​വാ​ർ പൊ​ഴി​ക്ക​ര​യി​ൽ ഇ​ന്ന​ലെ​യും ഒ​രാ​ൾ മു​ങ്ങി​മ​രി​ച്ചു. പൊ​ഴി​യി​ൽ നീ​ന്തി​യ അ​ഞ്ചം​ഗ സം​ഘ​ത്തി​ലെ ഒ​രാ​ളാ​ണ് മു​ങ്ങി​മ​രി​ച്ച​ത്. ക​ട​ലും നെ​യ്യാ​റും സം​ഗ​മി​ക്കു​ന്ന പൊ​ഴി​യു​ടെ അ​ഗാ​ധ ഗ​ർ​ത്ത​ത്തി​ൽ താ​ണു പോ​യ വേ​ളി സ്വ​ദേ​ശി​യാ​യ ബെ​ന്നി​യെ​ന്ന 23 കാ​ര​നെ മു​ങ്ങ​ൽ വി​ദ​ഗ്ധ​ർ എ​ത്തി​യാ​ണ് പു​റ​ത്തെ​ടു​ത്ത​ത്.

നെ​യ്യാ​ർ ക​ട​ലു​മാ​യി ചേ​രു​ന്ന പൊ​ഴി​ക്ക​ര സ​ഞ്ചാ​രി​ക​ൾ​ക്ക് എ​ന്നും കൗ​തു​ക​മാ​ണ്. പ​ക്ഷേ പ്ര​കൃ​തി​ര​മ​ണി​യ​മാ​യ തീ​ര​ത്ത് പ​തി​യി​രി​ക്കു​ന്ന അ​പ​ക​ടം ആ​രും അ​റി​യു​ന്നി​ല്ല. ഒ​രു സീ​സ​ണി​ൽ ക​ട​ൽ​ത്തി​ര​ക​ൾ അ​ടി​ച്ചു​ക​യ​റ്റു​ന്ന മ​ണ​ൽ കൊ​ണ്ടു​ള്ള ത​ട​യ​ണ​യി​ൽ നെ​യ്യാ​റി​ന്‍റെ ഒ​ഴു​ക്ക് നി​ല​ക്കും. വി​ശാ​ല​മാ​യ മ​ണ​ൽ​പ്പ​ര​പ്പി​ലൂ​ടെ ന​ട​ക്കു​ന്ന സ​ഞ്ചാ​രി​ക​ൾ​ക്ക് ക​ട​ലി​ന്‍റെ​യും ന​ദി​യു​ടെ​യും ഭം​ഗി ആ​സ്വ​ദി​ക്കാം. എ​ന്നാ​ൽ അ​പ​ക​ടം പ​തി​യി​രി​ക്കു​ന്ന മ​ണ​ൽ​ത്തി​ട്ട ന​ദീ​ജ​ല​ത്തി​ന്‍റെ സ​മ്മ​ർ​ദ​ത്താ​ൽ ഏ​തു സ​മ​യ​ത്തും ത​ക​ർ​ന്ന​ടി​യാം. പി​ന്നെ​യു​ണ്ടാ​കു​ന്ന കു​ത്തൊ​ഴു​ക്കി​ൽ​പ്പെ​ട്ട് ക​യ​ത്തി​ൽ അ​ക​പ്പെ​ടു​ന്ന​വ​രെ തി​ര​മാ​ല​ക​ൾ മു​ക്കി​ത്താ​ഴ്ത്തും. പൊ​ഴി​മു​റി​ഞ്ഞ ശേ​ഷ​വും വ​ലി​യ​തി​ര​മാ​ല​ക​ളു​ടെ സ​മ്മ​ർ​ദ​ത്തി​ൽ പു​റ​കോ​ട്ട് ത​ള്ള​പ്പെ​ടു​ന്ന ന​ദീ​ജ​ലം തി​ര​മാ​ല​യു​ടെ ശ​ക്തി കു​റ​യു​ന്ന​തോ​ടെ ശ​ക്തി​യാ​യി ക​ട​ലി​ലേ​ക്ക് പ​തി​ക്കു​ന്ന​തും വ​ൻ അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​കും. ഇ​ത് മ​ന​സി​ലാ​ക്കാ​തെ​യു​ള്ള നീ​ന്ത​ലാ​ണ് ഇ​ന്ന​ലെ യു​വാ​വി​ന് വി​ന​യാ​യ​ത്.

നാ​ട്ടു​കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ട്ടം​ഗ സം​ഘ​മാ​ണ് ഇ​ന്ന​ലെ രാ​വി​ലെ പൊ​ഴി​ക്ക​ര തീ​ര​ത്ത് എ​ത്തി​യ​ത്. സ​മീ​പ​ത്തെ ഒ​രു ചെ​റി​യ പാ​റ​ക്കൂ​ട്ട​ത്തി​ലി​രു​ന്ന് പ്ര​കൃ​തി സൗ​ന്ദ​ര്യ​മാ​സ്വ​ദി​ക്കു​ന്ന​തി​നി​ട​യി​ൽ അ​ഞ്ചു​പേ​ർ പൊ​ഴി​മു​റി​ച്ച് ക​ട​ക്കാ​നാ​യി നീ​ന്തി. ആ​ദ്യം നീ​ന്തി​യ നാ​ല് പേ​ർ ല​ക്ഷ്യം ക​ണ്ടെ​ങ്കി​ലും ഏ​റ്റ​വും പു​റ​കി​ലാ​യ ബെ​ന്നി​യെ കാ​ണാ​താ​യി. ര​ക്ഷ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ന​ട​ത്തി​യ ആ​ദ്യ പ​രി​ശോ​ധ​ന ഫ​ലം ക​ണ്ടി​ല്ല.

ഒ​ടു​വി​ൽ ഉ​ച്ച​യോ​ടെ എ​ത്തി​യ മു​ങ്ങ​ൽ വി​ദ​ഗ്ദ​ർ അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്തെ ക​യ​ത്തി​ൽ നി​ന്ന് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു. ക​ട​ൽ കാ​ണാ​നെ​ത്തി​യ നി​ര​വ​ധി പേ​രു​ടെ ജീ​വ​നു​ക​ൾ പൊ​ലി​ഞ്ഞ​തോ​ടെ അ​പ​ക​ട സൂ​ച​ന ബോ​ർ​ഡു​ക​ൾ അ​ധി​കൃ​ത​ർ ഇ​വി​ട​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചു. എ​ന്നാ​ലും അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​യി ഇ​പ്പോ​ഴും തു​ട​രു​ന്നു.