കോ​വി​ഡ് ബാ​ധി​ച്ച് ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ചു
Tuesday, September 29, 2020 12:32 AM IST
ആ​റ്റി​ങ്ങ​ല്‍: കോ​വി​ഡ് ബാ​ധി​ച്ച് വെ​ഞ്ഞാ​റ​മൂ​ട് ശ്രീ ​ഗോ​കു​ലം​മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ചു. മു​ദാ​ക്ക​ല്‍ പ​ര​മേ​ശ്വ​രം രേ​വ​തി​യി​ല്‍ കൃ​ഷ്ണ​ന്‍​കു​ട്ടി​നാ​യ​ര്‍ (64) ആ​ണ് മ​രി​ച്ച​ത്. 21നാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ന്‍ ജി​ഷ്ണു ജോ​ലി​ചെ​യ്തി​രു​ന്ന സ്ഥാ​പ​ന​ത്തി​ലെ ചി​ല​ര്‍​ക്ക് കോ​വി​ഡ് ബാ​ധി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് ഇ​യാ​ള്‍ ഹോം ​ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​ഞ്ഞു. 21ന് ​ജി​ഷ്ണു​വും കൃ​ഷ്ണ​ന്‍​കു​ട്ടി​നാ​യ​രും പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​വു​ക​യും രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യു​മാ​യി​രു​ന്നു. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം മ​രു​ന്ന് ക​ഴി​ച്ച് വീ​ട്ടി​ല്‍ തു​ട​ര്‍​ന്നു.

പ്ര​മേ​ഹ​രോ​ഗ​മു​ള്ള​യാ​ളാ​ണ് കൃ​ഷ്ണ​ന്‍​കു​ട്ടി​നാ​യ​ര്‍. വെ​ള്ളി​യാ​ഴ്ച കോ​വി​ഡ് ‌ല​ക്ഷ​ണ​ങ്ങ​ള്‍ മൂ​ര്‍​ച്ഛി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ചി​കി​ത്സ​യി​ലി​രി​ക്കെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​താ​യി ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തോ​ടെ മ​രി​ച്ചു. മൃ​ത​ദേ​ഹം കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള​നു​സ​രി​ച്ച് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ല്‍ സം​സ്‌​ക​രി​ച്ചു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ ജ​ല​ജ​കു​മാ​രി​ക്കും വെ​ള്ളി​യാ​ഴ്ച കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. മ​ക​ള്‍: ജി​ഷ. മ​രു​മ​ക​ന്‍: വി​മ​ല്‍​കു​മാ​ര്‍.