കൊ​യ്ത്തു​ത്സ​വം ന​ട​ത്തി
Monday, September 28, 2020 11:49 PM IST
തി​രു​വ​ന​ന്ത​പു​രം: സു​ഭി​ക്ഷ കേ​ര​ള​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​സ​വ്യ​വ​സാ​യ​ശാ​ല​യാ​യ ട്രാ​വ​ൻ​കൂ​ർ ടൈ​റ്റാ​നി​യ​ത്തി​ന്‍റെ ഭൂ​മി​യി​ൽ ന​ട​ത്തി​യ കൃ​ഷി​യി​ൽ വി​ള​ഞ്ഞ​ത് നൂ​റു​മേ​നി. എ​ഴു​പ​ത്തി ര​ണ്ട് വ​ർ​ഷ​മാ​യി ത​രി​ശാ​യി കി​ട​ന്നി​രു​ന്ന ട്രാ​വ​ൻ​കൂ​ർ ടൈ​റ്റാ​നി​യ​ത്തി​ന്‍റെ സ്ഥ​ല​ത്താ​ണ് തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യു​ടെ ഉ​റ​വി​ട മാ​ലി​ന്യ സം​സ്ക​ര​ണ സം​വി​ധാ​ന​ങ്ങ​ളാ​യ എ​യ​റോ​ബി​ക് ബി​ൻ ,കി​ച്ച​ൻ​ബി​ൻ എ​ന്നി​വ​യി​ൽ നി​ന്നു​ള്ള ക​മ്പോ​സ്റ്റ് ഉ​പ​യോ​ഗി​ച്ച് മ​ണ​ൽ ക​ല​ർ​ന്ന മ​ണ്ണി​ൽ​ക്കൃ​ഷി ചെ​യ്ത്. ട്രാ​വ​ൻ​കൂ​ർ ടൈ​റ്റാ​നി​യ​ത്തി​ൽ ന​ട​ത്തി​യ ക​ര​നെ​ൽ​ക്കൃ​ഷി​യു​ടെ കൊ​യ്ത്തു​ത്സ​വം മേ​യ​ർ കെ.​ശ്രീ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ട്രാ​വ​ൻ​കൂ​ർ ടൈ​റ്റാ​നി​യം ചെ​യ​ർ​മാ​ൻ അ​ഡ്വ.​എ. എ.​റ​ഷീ​ദ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.ക​ര നെ​ൽ​ക്കൃ​ഷി കൂ​ടാ​തെ 10 ഏ​ക്ക​റി​ലാ​യി ചേ​ന​യും ചേ​മ്പും വാ​ഴ​യും കൂ​വ​യും ഇ​ഞ്ചി​യും മ​ഞ്ഞ​ളു​മ​ട​ങ്ങു​ന്ന വി​വി​ധ​യി​നം പ​ച്ച​ക്ക​റി​ക​ളാ​ണ് ടൈ​റ്റാ​നി​യ​ത്തി​ൽ കൃ​ഷി ചെ​യ്തി​ട്ടു​ള്ള​ത്.
87 ഏ​ക്ക​റി​ലാ​യി മൂ​വാ​യി​ര​ത്തോ​ളം ഫ​ല​വൃ​ക്ഷ തൈ​ക​ൾ വ​ച്ച് പി​ടി​പ്പി​ച്ചു ജൈ​വ വേ​ലി​യും ഇ​തി​നോ​ടൊ​പ്പം തീ​ർ​ത്തി​ട്ടു​ണ്ട്.​കൂ​ടാ​തെ ര​ണ്ട് കു​ള​ങ്ങ​ളി​ൽ മ​ത്സ്യ​കൃ​ഷി​യും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.​മ​ലീ​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ പ്ര​തീ​പ് കു​മാ​ർ,ട്രാ​വ​ൻ​കൂ​ർ ടൈ​റ്റാ​നി​യം എം​ഡി ജോ​ർ​ജ് നൈ​നാ​ൻ,ശം​ഖു​മു​ഖം വാ​ർ​ഡ് കൗ​ൺ​സി​ല​ർ വെ​ട്ടു​കാ​ട് സോ​ള​മ​ൻ,ഹ​രി​ത കേ​ര​ള മി​ഷ​ൻ ജി​ല്ലാ കോ-​ഒാ​ർ​ഡി​നേ​റ്റ​ർ ഹു​മ​യൂ​ൺ,കൃ​ഷി ഓ​ഫീ​സ​ർ ടി.​എം.​ജോ​സ​ഫ് ​എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.