മോഷണക്കേസിലെ പ്രതിയെ ബംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തു
Sunday, September 27, 2020 11:45 PM IST
തി​രു​വ​ന​ന്ത​പു​രം : ഫോ​ര്‍​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ഒ​രു പി​ടി​ച്ചു​പ​റി കേ​സി​ല്‍ പി​ടി​ക്ക​പ്പെ​ട്ട് വ​ര്‍​ക്ക​ല ക്വാ​റ​ന്‍റൈ​ൻ​കേ​ന്ദ്ര​ത്തി​ല്‍ നി​ന്ന് ത​ട​വ് ചാ​ടി​യ പ്ര​തി​യെ ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ്10 ന് ​ത​ട​വു​ചാ​ടി​യ വി​ഷ്ണു (മാ​ക്കാ​ന്‍ വി​ഷ്ണു 25) വി​നെ​യാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ് വ​ര​വെ കു​മാ​ര​പു​ര​ത്ത് നി​ന്നും ഒ​രു ഡ്യൂ​ക്ക് ബൈ​ക്കും കു​ള​ത്തൂ​ര്‍ മൈ​ക്രോ​ടെ​ക് സി​സ്റ്റം ആ​ൻ​ഡ് സൊ​ല്യൂ​ഷ​ൻ എ​ന്ന സ്ഥാ​പ​നം കു​ത്തി​ത്തു​റ​ന്ന് ലാ​പ് ടോ​പ്പും മൊ​ബൈ​ല്‍ ഫോ​ണും, ഹെ​ഡ് ഫോ​ണു​ക​ളും, പ​ണ​വും ഇ​യാ​ൾ ക​വ​ർ​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.​മോ​ഷ​ണ മു​ത​ലു​ക​ളു​മാ​യി ത​മി​ഴ്നാ​ട്ടി​ലേ​യ്ക്ക് ക​ട​ന്ന ഇ​യാ​ൾ യാ​ത്രാ വേ​ള​യി​ല്‍ സേ​ല​ത്തി​ന് സ​മീ​പം വാ​ഹ​നം അ​പ​ട​ക​ട​ത്തി​ല്‍​പ്പെ​ട്ട് സേ​ലം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ആ​കു​ക​യും ചെ​യ്തി​രു​ന്നു. പോ​ലീ​സ് പി​ടി​യി​ലാ​കു​മെ​ന്ന് മ​ന​സി​ലാ​ക്കി​യ ഇ​യാ​ൾ ആ​ശു​പ​ത്രി​യി​ൽ നി​ന്നും മു​ങ്ങി ബം​ഗ​ളൂ​രു​വി​ല്‍ ഒ​ളി​വി​ൽ ക​ഴി​ഞ്ഞു​വ​രു​ക​യാ​യി​രു​ന്നു.
മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ എ​സ്എ​ച്ച്ഒ ഹ​രി​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ പ്ര​ശാ​ന്ത്, എ​സ്‌​സി​പി​ഒ ര​ഞ്ജി​ത്, സി​പി​ഒ വി​നീ​ത്, പ്ര​താ​പ​ന്‍, ഷൈ​നു എ​ന്നി​വ​ര്‍ അ​ട​ങ്ങി​യ സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി വി​ഷ്ണു​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ള്‍​ക്കെ​തി​രെ മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ര​ണ്ട് വാ​ഹ​ന മോ​ഷ​ണ​ക്കേ​സു​ക​ള്‍ ഉ​ള്‍​പ്പെ​ടെ ഫോ​ര്‍​ട്ട്, വ​ഞ്ചി​യൂ​ര്‍, ക​ഴ​ക്കൂ​ട്ടം, പൂ​ന്തു​റ, പേ​ട്ട തു​ട​ങ്ങി​യ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി 40 ഓ​ളം മോ​ഷ​ണ, പി​ടി​ച്ചു​പ​റി കേ​സു​ക​ള്‍ നി​ല​വി​ലു​ള്ള​താ​യും ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡു ചെ​യ്തു.