തു​റ​മു​ഖ നി​ർ​മാ​ണ​ത്തി​നെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ൾ ആ​ക്ര​മി​ച്ച​താ​യി പ​രാ​തി
Sunday, September 27, 2020 11:45 PM IST
വി​ഴി​ഞ്ഞം: തു​റ​മു​ഖ നി​ർ​മാ​ണ​ത്തി​നെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ൾ മ​ദ്യ​പി​ച്ച് ബ​ഹ​ളം വ​ച്ച​ത് ചോ​ദ്യം ചെ​യ്ത നാ​ട്ടു​കാ​ർ​ക്ക് നേ​രെ സം​ഘം ചേ​ർ​ന്ന് ആ​ക്ര​മ​ണം. ബി​യ​ർ കു​പ്പി കൊ​ണ്ടു​ള്ള ആ​ക്ര​മ​ത്തി​ൽ നാ​ട്ടു​കാ​രാ​യ ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്. സ്ഥ​ല​ത്തെ സം​ഘ​ർ​ഷാ​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ത്ത് വ​ൻ പോ​ലീ​സ് എ​ത്തി സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്രി​ച്ചു.​ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ വി​ഴി​ഞ്ഞം നെ​ല്ലി​ക്കു​ന്ന് ജം​ഗ​ഷ​നി​ലാ​യി​രു​ന്നു സം​ഭ​വം.​നി​ർ​മാ​ണ​ത്തി​ന് ഉ​പ​ക​രാ​ർ എ​ടു​ത്ത ക​മ്പ​നി​യു​ടെ തൊ​ഴി​ലാ​ളി​ക​ളാ​യ 25 ഓ​ളം പേ​ർ ഒ​രു ക്യാ​മ്പി​ൽ താ​മ​സി​ച്ചി​രു​ന്നു. ഇ​ന്ന​ലെ ഒ​ഴി​വ് ദി​വ​സം ആ​ഘോ​ഷി​ച്ച തൊ​ഴി​ലാ​ളി​ക​ൾ ഉ​ച്ച​മു​ത​ൽ മ​ദ്യ​പി​ച്ച് പ്ര​ശ്ന​മു​ണ്ടാ​ക്കാ​ൻ തു​ട​ങ്ങി​യ​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു.​ഇ​ത് ചോ​ദ്യം ചെ​യ്ത​വ​ർ​ക്ക് നേ​രെ​യാ​ണ് വൈ​കു​ന്നേ​രം ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.​ബി​യ​ർ കു​പ്പി കൊ​ണ്ടു​ള്ള അ​ടി​യേ​റ്റ നെ​ല്ലി​ക്കു​ന്ന് സ്വ​ദേ​ശി​ക​ളാ​യ വി​ജ​യ​ൻ ,ലോ​റ​ൻ​സ് എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു.​ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ചെ​ത്തു​ന്ന​തി​നി​ട​യി​ൽ തൊ​ഴി​ലാ​ളി​ക​ൾ താ​മ​സ​സ്ഥ​ല​ത്ത് ക​യ​റി ഒ​ളി​ച്ചു.വി​വ​ര​മ​റി​ഞ്ഞ് വി​ഴി​ഞ്ഞ​ത്തു​നി​ന്നെ​ത്തി​യ പോ​ലീ​സ് തൊ​ഴി​ലാ​ളി​ക​ളെ സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും നാ​ട്ടു​കാ​ർ എ​തി​ർ​ത്തു.​തു​ട​ർ​ന്ന് രാ​ത്രി​യോ​ടെ​കു​ടു​ത​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്രി​ച്ചു.