പോ​ക്സോ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ
Saturday, September 26, 2020 11:38 PM IST
നെ​ടു​മ​ങ്ങാ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​തും ബു​ദ്ധി​മാ​ന്ദ്യ​വു​മു​ള്ള പെ​ൺ കു​ട്ടി​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് വി​ധേ​യ​മാ​ക്കി​യ കേ​സി​ലെ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​പ​ന​വൂ​ർ എ​സ്എ​ൻ പു​രം കു​ള​പ്പാ​റ കു​ന്നും​പു​റ​ത്ത് വീ​ട്ടി​ൽ രാ​ജീ​വ്(37 )നെ ​നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ വി.​രാ​ജേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ സു​നി​ൽ ഗോ​പി, എ ​എ​സ് ഐ ​മാ​രാ​യ എ​സ്.​പി. ഷി​ബു, ഫ്രാ​ങ്ക്‌​ളി​ൻ പോ​ലീ​സു​കാ​രാ​യ മ​ഹേ​ഷ്, ന​ജീ​ബ്, സു​ലൈ​മാ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു ചെ​യ്തു