ക​ഞ്ചാ​വു​മാ​യി സ​ഹോ​ദ​ര​ങ്ങ​ൾ പി​ടി​യി​ൽ
Saturday, September 26, 2020 11:36 PM IST
തി​രു​വ​ന​ന്ത​പു​രം: ക​ഞ്ചാ​വു​മാ​യി ഇ​ര​ട്ട സ​ഹോ​ദ​ര​ങ്ങ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​പാ​ങ്ങോ​ട് ക​ട്ട​ച്ച​ൽ റോ​ഡി​ൽ ക​ല്ലാ​യി ല​യി​നി​ൽ ക​ഞ്ചാ​വ് വി​ൽ​പ്പ​ന​യ്ക്കാ​യി നി​ന്നി​രു​ന്ന ശാ​സ്ത​മം​ഗ​ലം ക​ട്ട​ച്ച​ൽ പെ​രി​യാ​ർ ല​യി​നി​ൽ കൃ​ഷ്ണ​കാ​ന്ത് (22), ശ്രീ​റാം (22) എ​ന്നി​വ​രെ ഒ​ന്ന​ര​ക്കി​ലോ ക​ഞ്ചാ​വു​മാ​യി പൂ​ജ​പ്പു​ര പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.

പൂ​ജ​പ്പു​ര പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ വി​ൻ​സ​ന്‍റ് എം.​എ​സ്. ദാ​സ്, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ റി​യാ​സ് ഖാ​ൻ, എ​എ​സ്ഐ രാ​ജ് കി​ഷോ​ർ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ടി.​കെ. രാ​ജ​ശേ​ഖ​ര​ൻ, ഹ​രി​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് പ്ര​തി​ക​ളെ അ​റ​സ്റ്റു ചെ​യ്തു.ഇ​വ​ർ​ക്ക് ക​ഞ്ചാ​വ് ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ രാ​ജ​മു​ദ്രി​യി​ൽ നി​ന്നും വി​ൽ​പ്പ​ന​യ്ക്കാ​യി എ​ത്തി​ച്ച​താ​ണെ​ന്നും ഇ​തി​ന്‍റെ പി​ന്നി​ൽ അ​ന്യ​സം​സ്ഥാ​ന ബ​ന്ധ​മു​ള്ള​താ​യും കൂ​ടു​ത​ൽ പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ള്ള​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. അ​റ​സ്റ്റു ചെ​യ്ത പ്ര​തി​ക​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.