ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്
Saturday, September 26, 2020 11:36 PM IST
കാ​ട്ടാ​ക്ക​ട: മ​ല​യി​ൻ​കീ​ഴ്- ഊ​രൂ​ട്ട​മ്പ​ലം റോ​ഡി​ൽ സ്വ​കാ​ര്യ സ്കൂ​ളി​ന് സ​മീ​പ​ത്തെ വ​ള​വി​ൽ ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് നാ​ല് പേ​ർ​ക്ക്പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.30ന് ​മ​ല​യി​ൻ​കീ​ഴ് ഭാ​ഗ​ത്ത്നി​ന്ന് വ​രു​ക​യാ​യി​രു​ന്ന ബാ​ല​രാ​മ​പു​രം സ്വ​ദേ​ശി​യും സു​ഹൃ​ത്തും സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ൽ ഊ​രൂ​ട്ട​മ്പ​ലം ഭാ​ഗ​ത്ത് നി​ന്ന് വ​രു​ക​യാ​യി​രു​ന്ന ബൈ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ വ​ന്ന ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ബൈ​ക്കി​ൽ വ​ന്നി​ടി​ച്ചു. പ​രി​ക്കേ​റ്റ നാ​ല് പേ​രെ​യും മെ​ഡി​ക്ക​ൽ കോ​ള​ജ്ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.